Tuesday, November 12, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

പത്തു കല്പനകൾ
“””””””””””‘””””””

യഹൂദ- ക്രിസ്തീയ വിശ്വാസമനുസരിച്ച് സീനായ് പർവ്വതത്തിൽ വെച്ച് ദൈവം ഇസ്രയേൽ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ കല്പനകളാണ്‌ പത്തു കല്പനകൾ എന്നറിയപ്പെടുന്നത്.

യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ ബൈബിളിൽ പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും
കാണാം.

ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.

1) “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത് ”

2) “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്.”

3) “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്”

4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു;

5) “നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്ക.”

6) “കൊല ചെയ്യരുത് ”

7) “വ്യഭിചാരം ചെയ്യരുത്”

8) “മോഷ്ടിക്കരുത്”

9) “കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.”

10) “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്. കൂട്ടുകാരന്റെ ഭാര്യയേയും അവന്റെ ദാസനേയും ദാസിയേയും അവന്റെ കാളയേയും കഴുതയേയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”

ജീവിതത്തെ നന്മയിലേക്ക് നയിക്കുന്നതിന് ഉതകുന്നതാണ് ഈ പത്ത് കല്പനകളും..

മതത്തിൻ്റെ അതിർവരമ്പുകൾക്കപ്പുറം കടന്ന് നാം ഹൃദിസ്ഥമാക്കേണ്ട
വചനങ്ങൾ..

ഏവർക്കും സ്നേഹത്തോടെ ശുഭദിനാശംസകൾ നേരുന്നു
🙏💚

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments