Thursday, December 26, 2024
Homeകേരളംകോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍

അടിസ്ഥാന കാര്യങ്ങള്‍ പോലും ഇല്ലാത്ത കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍.നാഥനില്ലാ കളരിയായി സിഎഫ്ആർ‍ഡി (കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻ‍ഡ് ഡവലപ്മെന്റ്) മാറി എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു . കോന്നി പെരിഞൊട്ടയ്ക്കലിൽ പ്രവര്‍ത്തിച്ചു വരുന്ന സിഎഫ്ആർ‍ഡി കോളേജില്‍ ആണ് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യം ഇല്ലാത്തത് .

പ്രിൻസിപ്പലും ഇല്ല വൈസ് പ്രിൻസിപ്പലുമില്ലാത്ത അവസ്ഥ . പ്രിൻസിപ്പൽ ഇല്ലാതായിട്ട് ഒരു വർഷം.മുതിര്‍ന്ന അധ്യാപകരാണ് പ്രിൻസിപ്പലിന്‍റെ താല്‍ക്കാലിക ചുമതല വഹിക്കുന്നത് . കോളജിനായി നിർമിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ ഇല്ലാതെ പ്രവർത്തനം നിലച്ചിട്ടു രണ്ട് വർഷമായി. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ വേണ്ട ഒന്നും ഇല്ല . പലകുറി കുട്ടികള്‍ വിഷയം ബന്ധപെട്ട അധികാരികളെ അറിയിച്ചു .അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല .

ക്ലാസ് മുറികളിൽ ആവശ്യമായ ബെഞ്ചും ഡെസ്കും പോലുമില്ല. ഇക്കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.എന്നാല്‍ ആരും ഇല്ലാത്ത അവസ്ഥ . 2009ലാണ് 15 കുട്ടികളെ ചേർത്ത് എംഎസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് കോഴ്സ് ആരംഭിക്കുന്നത്.2012ൽ 30 കുട്ടികളെ ചേർത്തു ബിഎസ്‌സി കോഴ്സും ആരംഭിച്ചു. ഇതോടൊപ്പം അന്ന് അക്കാദമിക് ബ്ലോക്കിന്‍റെ പണികള്‍ക്ക് തുടക്കം കുറിച്ചു . 2013ൽ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്തി .

വര്‍ഷങ്ങളോളം അറ്റകുറ്റ പണികള്‍ ഇല്ല .ഇപ്പോള്‍ കെട്ടിടം ഉപയോഗശൂന്യമായി .സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾപോലും പഠനത്തിനായി എത്തുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല . ഭക്ഷ്യ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ ഉള്ള കോളേജ് ഇപ്പോള്‍ സര്‍ക്കാരിനും വേണ്ട വകുപ്പിനും വേണ്ട . ബിഎസ്‌സി കോഴ്സിൽ 29 പേരും എംഎസ്‌സി കോഴ്സിൽ 16 പേരുമാണുള്ളത്.എംബിഎ കോഴ്സിനായി കെട്ടിടം നിർമിച്ചിട്ട് വർഷങ്ങളായിട്ടും കെട്ടിടത്തിനു നമ്പർ ഇടുകയോ ലഭിക്കുകയോ ചെയ്തിട്ടില്ല. കോഴ്സും തുടങ്ങിയില്ല. ഇവിടെയാണ് ഇപ്പോൾ താൽക്കാലിക ക്ലാസ്.

സര്‍ക്കാര്‍ അടിസ്ഥാന സൌകര്യം ഒരുക്കി നല്‍കണം എന്നാണ് കുട്ടികളുടെ ആവശ്യം .അതിനായി സമര പരിപാടികളിലേക്ക് മാറി . കോന്നി എം എല്‍ എ ഈ വിഷയത്തില്‍ ഇടപെടണം എന്നാണ് ആവശ്യം . വകുപ്പ് മന്ത്രി ഒഴിഞ്ഞു മാറി നില്‍ക്കുന്നത് ഈ കോളേജിന്‍റെ തുര്‍=തുടര്‍ പ്രവര്‍ത്തനത്തെ ബാധിക്കും . കോന്നി സി എഫ് ആര്‍ ഡി കോളേജ് നിലനിര്‍ത്താന്‍ കോന്നിയിലെ ജന പ്രതിനിധികള്‍ ഇടപെടുക . സമരം ശക്തമാക്കാന്‍ ആണ് തീരുമാനം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments