Saturday, September 7, 2024
Homeകേരളംഇതാ മതേതരത്വത്തിന്റെ മലപ്പുറംമാത്യക

ഇതാ മതേതരത്വത്തിന്റെ മലപ്പുറംമാത്യക

കോട്ടയ്ക്കൽ.–ഒതുക്കുങ്ങൽ മറ്റത്തൂർ കുന്നത്ത് ദേവർക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ടുവേല ഉത്സവത്തിന് തുടക്കമായി., പതിവുപോലെ തോട്ടക്കോട് തങ്ങൾ ഉപ്പാപ്പയുടെ അനുഗ്രഹവും സഹായവും സ്വീകരിച്ചുകൊണ്ട്. മലപ്പുറത്തെ സമുദായസൗഹാർദത്തിന്റെ മഹിമയും പെരുമയും പെരുമ്പറ മുഴക്കി നടത്തുന്ന ഈ ആചാരത്തിന് 100 വർഷത്തിൽ പരം പഴക്കമുണ്ട്.

ഉത്സവത്തിന് തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ ഭാരവാഹികൾ തോട്ടക്കോട് തങ്ങൾ കുടുംബത്തിലെത്തും. തറവാട്ടിലെ കാരണവർക്ക് ധാന്യങ്ങളും പഴവർഗങ്ങളും മറ്റും കാണിക്കയായി സമർപ്പിക്കും. ഉത്സവത്തിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നതിനൊപ്പം തങ്ങൾ പ്രത്യേക പ്രാർഥന നടത്തി ഒരു തുക സംഭാവനയായി നൽകും. ഉത്സവം നടത്തിപ്പിനായി സ്വീകരിക്കുന്ന ആദ്യ സംഭാവനയാണിത്. പിന്നീടുമാത്രമേ നാട്ടുകാരെ സമീപിച്ച് ധനസമാഹരണം നടത്താൻ പാടുള്ളൂവെന്നാണ് വ്യവസ്ഥ.
പൂർവികരായി തുടരുന്ന കീഴ്
വഴക്കമാണിതെന്ന് ക്ഷേത്രനടത്തിപ്പുകാരായ മണ്ണിൽ ചാത്തൻ, മേലോൻ നീലകണ്ഠൻ, മേലോൻ ഗോപാലകൃഷ്ണൻ, മണ്ണിൽ ഭാസ്കരൻ, പടിഞ്ഞാറ്റി ചന്ദ്രൻ എന്നിവർ പറയുന്നു.

ഉത്സവം നടത്താൻ ഇതര മതസ്ഥർ കാണിക്കുന്ന താൽപര്യം എടുത്തു പറയേണ്ടതാണെന്നാണ് ഇവരുടെ പക്ഷം. റമസാൻ വ്രതത്തിനിടെയാണ് ഇത്തവണ ഉത്സവം വന്നതെതെങ്കിലും ഭക്ഷണം ഒരുക്കുന്നതും വിളമ്പുന്നതുതെല്ലുമെല്ലാം എല്ലാവരും ചേർന്നാണ്. നോമ്പുതുറന്നാൽ രാത്രിഭക്ഷണം കഴിക്കുന്നതും ഒന്നിച്ചിരുന്നുതന്നെ. താലപ്പൊലി, ആനയുടെ അകമ്പടിയോടെയുള്ള ആറാട്ടെഴുന്നള്ളിപ്പ്
തുടങ്ങിയവയാണ് ഉത്സവത്തോടനുബന്ധിച്ച പ്രധാന ചടങ്ങുകൾ. ഇന്നു സമാപിക്കും.
– – – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments