Thursday, December 26, 2024
Homeഇന്ത്യവാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 30.50 രൂപ കുറഞ്ഞു, ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും *

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 30.50 രൂപ കുറഞ്ഞു, ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും *

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ  കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍  1764.50 രൂപയും കൊച്ചിയില്‍ 1775 രൂപയാണ് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ  പുതുക്കിയ വില. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും തുടർച്ചയായി രണ്ട് വിലവർദ്ധനവിന് ശേഷമാണ് വില കുറച്ചത്.വില കുറയുന്നതിന് പിന്നിലെ  കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ മാറ്റങ്ങൾ, സപ്ലൈ-ഡിമാൻഡ് ഡൈനാമിക്സ് തുടങ്ങിയ ഘടകങ്ങൾ ഈ ക്രമീകരണങ്ങൾക്ക് കാരണമാകാമെന്നാണ് വിലയിരുത്തല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments