Sunday, November 24, 2024
Homeഇന്ത്യഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടേതെന്ന് സംശയിക്കുന്ന പുതിയ സി​ഗ്നൽ ലഭിച്ചു

ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടേതെന്ന് സംശയിക്കുന്ന പുതിയ സി​ഗ്നൽ ലഭിച്ചു

ഷിരൂർ –ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള 11-ാം ദിവസത്തിലെ തെരച്ചിലിനിടെ ഡ്രോൺ പരിശോധനയിൽ ശക്തമായ സി​​ഗ്നൽ ലഭിച്ചെന്ന് വിവരം. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ ഒരു സി​ഗ്നലാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ​

ഗം​ഗാവാലി പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപത്തുനിന്നാണ് ഈ പുതിയ സി​ഗ്നൽ ലഭിച്ചിരിക്കുന്നത്. നദിക്കരയിലെ പരിശോധനയിൽ തെരച്ചിലിൽ ഇലക്ട്രിക് ടവറിന്റെ ഭാ​ഗവും കണ്ടെത്തിയിട്ടുണ്ട്. ​ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നും ഡീപ് ഡൈവ് സാധ്യമായില്ല.

ഗംഗാവലി പുഴയിലെ നിലവിലെ അടിയൊഴുക്ക് ഏഴ് നോട്സിൽ കൂടുതലെന്ന് നാവികസേന അറിയിച്ചു. ഒരു നോട്ട് എന്നത് മണിക്കൂറിൽ 1.85 കിമി വേഗതിയിലുള്ള അടിയൊഴുക്ക്. നിലവിലെ സാഹചര്യത്തിൽ ഡൈവ് ചെയ്‌താൽ അപകട സാധ്യതയെന്ന് നാവികസേന അറിയിച്ചു. ഗംഗാവലി പുഴയിൽ നാവികസേനയുടെ കൂടുതൽ ബോട്ടുകൾ പരിശോധന നടത്തുന്നു.

ലോറിയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. ലോറി സാന്നിധ്യം കണ്ടെത്തിയ പോയിന്റ് മൂന്ന് കേന്ദ്രീകരിച്ച് പരിശോധന. സ്പോട്ട് മൂന്നിൽ ലോഹവസ്‌തുക്കൾ ചിതറിക്കിടക്കുന്നതായി സിഗ്നൽ ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments