Thursday, December 26, 2024
Homeഇന്ത്യപ്രശസ്ത നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

പ്രശസ്ത നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

ചെന്നൈ: പ്രശസ്ത നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെയൊരു ആശുപത്രിയിലെത്തിച്ചത്.

വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായത് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനയിൽ അജിത്തിന്റെ മസ്തിഷ്‌കത്തിൽ ട്യൂമറിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് മധുരയിൽ നിന്നും കേരളത്തിൽ നിന്നും രണ്ട് വിദഗ്ധ ഡോക്ടർമാരെ ചെന്നൈയിൽ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏകദേശം നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നുമാണ് അടുത്തവൃത്തങ്ങൾ തരുന്ന വിവരങ്ങൾ

ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത് ചികിത്സയിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments