എല്ലാവർക്കും നമസ്കാരം
ഞങ്ങൾ പാലക്കാട്ടുകാർക്ക് ഇഡ്ഡലിയും ദോശയും കഴിക്കാൻ പൊടി വേണം. അതിപ്പോ ചട്നി, സാമ്പാർ, ഉള്ളി ചമ്മന്തി ഇവയൊക്കെ ഉണ്ടെങ്കിലും സൈഡിൽ ഇത്തിരി പൊടി വേണം. എന്നാലെ ഒരു സുഖമുള്ളൂ. വീട്ടിൽ എപ്പോഴും പൊടി ഉണ്ടാവും. പൊടി തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.
🏵️പൊടി
🌸ആവശ്യമുള്ള സാധങ്ങൾ
🏵️ഡബിൾ ഹോഴ്സ് മട്ട പൊടിയരി-ഒരു കപ്പ്
🏵️ഉഴുന്നുപരിപ്പ് തൊലിയോടു കൂടിയത്- ഒരു കപ്പ്
🏵️പൊരികടല/പൊട്ടുകടല/ചട്നി ദാൽ-അര കപ്പ് ഫുട്ബോൾ
🏵️ഉണക്കമുളക് -ആവശ്യത്തിന്
🏵️ജീരകം-ഒരു ടീസ്പൂൺ
🏵️എള്ള്-ഒരു ടീസ്പൂൺ
🏵️കറിവേപ്പില-ആവശ്യത്തിന്
🏵️കായപ്പൊടി-ഒരു ടീസ്പൂൺ
🏵️ഉപ്പ് പാകത്തിന്
🌸തയ്യാറാക്കുന്ന വിധം
🏵️ചീനച്ചട്ടി ചൂടാക്കി മുളക് ഒഴികെ എല്ലാ ചേരുവകളും വെവ്വേറെ എണ്ണയില്ലാതെ വറുത്തെടുക്കുക.
🏵️എണ്ണ ചൂടാക്കി മുളക് വറുത്തെടുക്കുക.
🏵️വറുത്ത ചേരുവകൾ ഒന്നിച്ചാക്കി ഇളക്കി യോജിപ്പിക്കുക.
🏵️ആറിയതിനു ശേഷം പൊടിച്ചെടുക്കുക. വല്ലാതെ പൊടിയരുത്, എന്നാൽ തരുതരുപ്പായും അല്ല. ഇവ രണ്ടിനും ഇടയിലാണ് പാകം.
🏵️ നന്നായി ഇളക്കി യോജിപ്പിച്ച് ഉപ്പു രുചിച്ചു നോക്കി പോരെങ്കിൽ ചേർത്തിളക്കി ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.
🏵️ആവശ്യാനുസരണം കറപിറ ദോശ/ദോശ/ഇഡ്ഡലി ഇവയുടെ കൂടെ പൊടി വെളിച്ചെണ്ണയിൽ/നെയ്യിൽ ചാലിച്ച് കഴിക്കാം.
🏵️🏵️ദോശമാവ് ദോശക്കല്ലിൽ കനം കുറച്ചു പരത്തി ഒരു ടേബിൾ സ്പൂൺ പൊടി വിതറി മുകളിൽ നെയ്യ് തൂവി മൊരിച്ചെടുത്താൽ പൊടി ദോശ തയ്യാർ.