അഭിപ്രായ ധീരതയും ആദര്‍ശ ശുദ്ധിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന, കേരളത്തിൻ്റെ സൗമ്യവും ദീപ്തവുമായ മുഖം പി.കെ.വി എന്ന പി.കെ വാസുദേവൻ നായർ.
യാത്രകളെ സ്നേഹിച്ച, വായന ശീലമാക്കിയ ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവ് .സൗമ്യമായ വാക്കുകളോടെ രാഷ്ട്രീയ എതിരാളികളെ നേരിട്ട പി.കെ.വി എന്നും മറ്റുള്ളവർക്ക് മാതൃകയായിരുന്നു.
മാർച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ പാമ്പം വീട്ടിൽ കേശവപിള്ളയുടേയും, നാണിക്കുട്ടി അമ്മയുടേയും മകനായി വാസുദേവൻ ജനിച്ചു.ഉഴവൂരിലെ മോനിപ്പള്ളി സർക്കാർ പ്രൈമറി സ്കൂളിലും, കിടങ്ങൂർ പ്രൈമറി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
നന്നേ ചെറുപ്പത്തിൽ തന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വിപ്ലവ വഴിയിലേക്ക് പരിണമിച്ച രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. ആലുവ യു സി കോളേജിൽ ഭൗതികശാസ്ത്ര ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴേ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായി.
തിരുവനന്തപുരം ലോ കോളേജിൽ നിയമ പഠനത്തിന് ചേർന്നെങ്കിലും അത് പാതി വഴിയിൽ ഉപേക്ഷിച്ച് സ്വതന്ത്രു സമരത്തിൽ പങ്കിളിയായി.19-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി.തിരുവനന്തപുരം വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ്, ആൾ കേരള സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റ് എ ഐ എസ് എഫ് രൂപീകരിച്ചപ്പോൾ അതിൻ്റെ ദേശീയ പ്രസിഡൻറ് ..അങ്ങനെ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കൊപ്പം പി കെ വി യുടെ രാഷ്ട്രീയ ജീവിതവും പക്വമായ്.
57 മുതൽ തുടർച്ചയായ് മൂന്ന് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.64 ൽ പാർട്ടി പിളർന്നപ്പോൾ സി പി ഐ ൽ ഉറച്ചു നിന്നു .അടിയന്തരാവസ്ഥയെ തുടർന്ന് അധികാരത്തിലെത്തിയ കെ കരുണാകരൻ സർക്കാരിൽ പി കെ വി വ്യവസായ മന്ത്രിയായിരുന്നു’
രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും സമൂഹിക-സാംസ്കാരിക മേഖലയിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്‍റെ ചെയര്‍മാനെന്ന നിലയിലും , കെ.പി.എ.സി. നാടക സമിതിയുടെ ആദ്യകാല സംഘാടകനായും പി.കെ.വി. തിളങ്ങി. ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സാമൂഹിക-സാംസ്കാരിക ചര്‍ച്ചകളില്‍ തനത് ശൈലിയില്‍ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട പി.കെ.വി. രാഷ്ട്രീയ പഠനങ്ങള്‍ക്കും ശ്രദ്ധനല്‍കി.
കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് എ കെ ആൻ്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ പി കെ വി കേരള മുഖ്യമന്ത്രിയായ് ചുമതലയേറ്റു.79 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാനായി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.80 കൾക്ക് ശേഷം സംഘടനാ പ്രവർത്തനങ്ങൾക്കാണ് കൂടുതൽ സമയവും ചിലവഴിച്ചിരുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം 2004ൽ തിരുവനന്തപുരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ രണ്ടാം അങ്കം. അമ്പതിനായിരത്തിലേറെ ഭൂരിപക്ഷം നേടി വീണ്ടും ലോക്സഭയിലേക്ക് …
രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും സമൂഹിക-സാംസ്കാരിക മേഖലയിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്‍റെ ചെയര്‍മാനെന്ന നിലയിലും , കെ.പി.എ.സി. നാടക സമിതിയുടെ ആദ്യകാല സംഘാടകനായും പി.കെ.വി. തിളങ്ങി. ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ സാമൂഹിക-സാംസ്കാരിക ചര്‍ച്ചകളില്‍ തനത് ശൈലിയില്‍ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട പി.കെ.വി. രാഷ്ട്രീയ പഠനങ്ങള്‍ക്കും ശ്രദ്ധനല്‍കി.
2005 ജൂലൈ 12-ന് ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് പി കെ വി അന്തരിച്ചു. ലക്ഷമിക്കുട്ടിയമ്മയാണ് ഭാര്യ.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജന സേവന രംഗത്തെത്തിയ പി.കെ.വി. ജനമനസുകളില്‍ നിറഞ്ഞ സാന്നിധ്യമായി എന്നുമുണ്ടാകും. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ പ്രണാമം….
ആദർശ ധീരനായ പി കെ വി യെ കുറിച്ച് നന്നായി എഴുതി