Logo Below Image
Saturday, March 22, 2025
Logo Below Image
Homeഅമേരിക്കഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ നോവൽ (PART-13)

ഫ്രഞ്ച് എഴുത്തുകാരനായ അലക്സാണ്ടർ ഡൂമോയുടെ നോവൽ (PART-13)

മോണ്ടി ക്രിസ്റ്റോ പ്രഭു

സംഗൃഹീത പുനരാഖ്യാനം : എൻ. മൂസക്കുട്ടി.

യുവ നാവികനായ ഡാന്റിസിന്റെ കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. അടുത്ത കപ്പിത്താനായി ഡാന്റിസിനെനിയമിക്കുന്നു എന്നറിയുന്ന ഡാംഗ്ളർ കടുത്ത അസൂയയാൽ അദ്ദേഹത്തെ നശിപ്പിക്കാനായി ഗൂഢാലോചന നടത്തുന്നു. താൻകടം കൊടുക്കാനുണ്ടായിരുന്ന കാദറൂസ് അപ്പന്റെ കയ്യിലുണ്ടായിരുന്ന പണം വാങ്ങിച്ചെടുക്കുകയും തന്മൂലം പല ദിവസവും പട്ടിണി കിടക്കേണ്ടതായി വരികയും ചെയ്യുന്നു. പ്രതിശ്രുതവധുവായ മേഴ്സിഡസിനെ ഫെർണാണ്ട് എന്ന ചെറുപ്പക്കാരൻ നിരന്തരമായി ശല്യം ചെയ്യുന്നു. എന്നാൽ തനിക്ക് ഡാന്റിസിനെയാണ് ഇഷ്ടമെന്ന് അവൾ തുറന്നടിച്ചു പറയുന്നു.
ഡാംഗ്ളറുടെ ഗൂഢതന്ത്രത്താൽ ഡാന്റിസ് നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഏജന്റാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടർക്ക് ഊമക്കത്തെഴുതിക്കുന്നു.
ഡാന്റിസിന്റേയും മേഴ്സിഡസിന്റേയും വിവാഹ ദിനത്തിൽ ഡാന്റിസ് അറസ്റ്റു ചെയ്യപ്പെടുന്നു. ജയിലിൽ നിരാശനായി കഴിയുന്ന ഡാന്റിസിന് മറ്റൊരു തടവുകാരനായ ഫാ. ഫാരിയയെ കാണാനാകുന്നു. ഭിത്തി തുരന്ന് ഗുഹയിലൂടെ ഫാ.ഫാരിയയും സാന്റിസും പരസ്പരം കാണുകയും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു നിധിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു… രോഗം മൂർച്ചിച്ചതിനെ തുടർന്ന് ക്ഷീണിതനായ പുരോഹിതൻ പെട്ടെന്ന് ബോധരഹിതനാകുന്നു. പുരോഹിതൻ പറഞ്ഞിരുന്ന ചുവന്ന ദ്രാവകം ഡാന്റിസ് അദ്ദേഹത്തിന്റെ വായിൽ ഒഴിച്ചു കൊടുക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം ഉണരുന്നു.. വീണ്ടും രോഗാധിക്യത്തെ തുടർന്ന് അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നു. നിരാശയാലും ദു:ഖത്താലും തളർന്ന ഡാന്റിസ് പൊട്ടിക്കരയുന്നു. മരിച്ചതിനെ തുടർന്ന് ഗവർണ്ണറുടെ ഉത്തരവുപ്രകാരം പുരോഹിതന്റെ ശവശരീരം ചാക്കിൽകെട്ടിവച്ചു. രക്ഷപ്പെടാനുള്ള ഒരവസരമായി കരുതി ഡാന്റിസ് ചാക്കുകെട്ട് അഴിച്ച്മൃതശരീരത്തെപ്പോലെ അതിനുള്ളിൽ കയറിക്കൂടി അനങ്ങാതെ കിടന്നു. ഗാർഡുകൾ ചാക്കുകെട്ടിനെ പീരങ്കിയുണ്ടയോടൊപ്പം കെട്ടി കടലിലേയ്ക്ക് എറിഞ്ഞു… കൈയ്യിൽ കരുതിയിരുന്ന പുരോഹിതന്റെ കത്തി കൊണ്ട് ചാക്കു മുറിച്ച് തുറന്ന് ഡാന്റിസ് നീന്തി ടിംബായ് ദ്വീപിലെത്തി. യുവ അമീലിയ എന്ന കള്ളക്കടത്തു കപ്പലിലെ ആളുകൾ രക്ഷപ്പെടുത്തിയതിനെ തുടർന്ന് മോണ്ടിക്രിസ്‌റ്റോ ദ്വീപിലെ നിധി കണ്ടുപിടിക്കുന്നതിനുള്ള അവസരത്തിനായി അയാൾ കാത്തിരിക്കുന്നു… അപ്രതീക്ഷിതമായി ഒരവസരം ഒത്തുവന്നപ്പോൾ ദ്വീപിലെ രഹസ്യ ഗുഹയിൽ പ്രവേശിച്ച് പുരോഹിതൻ പറഞ്ഞിരുന്ന നിധികൈവശപ്പെടുത്തി…

തുടർന്ന് കാണുക….

150 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട The count of Montecristo എന്ന നോവൽ ഇതാ മലയാളി മനസ്സ് വിഷ്വൽ മീഡിയ നിങ്ങൾക്കായി അവതരിപ്പിക്കുന്നു…

വോയ്സ് ഓവർ : സിസി ബിനോയ്
എഡിറ്റിംഗ് : ഡോൺ ബിനോയ്

  മുൻ എപ്പിസോഡുകൾ കാണുവാൻ  

  മുൻ എപ്പിസോഡുകൾ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments