Logo Below Image
Thursday, April 24, 2025
Logo Below Image
Homeഅമേരിക്കമകനെ അവൾ നിന്റെ ഇണയാണ് (ലേഖനം) ✍ ബിനോ പ്രകാശ്...

മകനെ അവൾ നിന്റെ ഇണയാണ് (ലേഖനം) ✍ ബിനോ പ്രകാശ് ബിനോ പ്രകാശ്

ബിനോ പ്രകാശ്

ജീവിക്കാൻ പഠിക്കാതെയാണ് മനുഷ്യൻ ജീവിതമാരംഭിക്കുന്നത്.
പഠിച്ചു വരുമ്പോഴേക്കും ജീവിതം തീരുകയും ചെയ്യും.

ഭൂമിയിലെ ഏറ്റവും ശക്തവും
വിലയേറിയതുമായ ബന്ധം ഭാര്യ ഭർതൃ ബന്ധമാണ്.

ഏതോ ഒരു വീട്ടിൽ ആരുടെയോ ഒരു മകനായും, മകളായും പിറന്നു വീഴുന്ന ഒരു ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും മുൻ പരിചയംപ്പോലുമില്ലെങ്കിലും
കരങ്ങൾ ചേർത്ത് പിടിച്ചൊന്നാകുന്നു.
പുതിയ ബന്ധമവിടെ തുടങ്ങുന്നു.
ആർക്കും ഗ്രഹിക്കാനാവാത്ത ഒരു മനഃശാസ്ത്രമാണത്.

വിവാഹ പന്തലിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ.. അവളുടെ ജീവിതം അവനിലേയ്ക്ക് മാത്രം ഒതുങ്ങുന്നു.
അവന്റെ ജീവിതവും അവളിലേയ്ക്ക് മാത്രമാകുന്നു.
ഒരു പുതിയ ലോകം അവിടെ ഉടലെടുക്കുന്നു.

ചിന്തിച്ചാൽ എത്ര രസമാണ്.
കല്യാണം കഴിഞ്ഞു ഒരു ദിവസമായാൽ മതി.. ആരെങ്കിലും അവനെക്കുറിച്ച് പറഞ്ഞാൽ അവളുടെ മനം നോവുന്നു.
അവൾക്ക് ഒരു സങ്കടമെന്ന് കണ്ടാൽ അവന്റെ മനസ് അസ്വസ്ഥമാകുന്നു.

അത്രമാത്രം.. വിലപ്പെട്ടതും,
പവിത്രവും, ശ്രേഷ്ഠവുമാണ് ദാമ്പത്യമെന്നത്.

നിങ്ങൾ എല്ലാരുമറിഞ്ഞു വിവാഹിതരായാലും
ആരുമറിയാതെ പ്രണയിച്ചു ഒന്നായവരാണെങ്കിലും
നിങ്ങളുടെ കുടുംബമെന്നത് നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് തന്നെയാണ്.

ഒരായിരം സ്വപ്‌നങ്ങളുമായിട്ടാണ് രണ്ടു മനസ്സുകൾ ഒന്നാകുന്നത്.
എന്നാൽ ജീവിതസാഹചര്യങ്ങളിൽ എല്ലാ സ്വപ്‌നങ്ങളും സഫലമാകണമെന്നില്ല.
എങ്കിലും അവർ ജീവിക്കുന്നു അതാണീ ബന്ധത്തിന്റെ ശക്തി.

അതിരാവിലെ ഉണരണം
ഭർത്താവിന് ചായയിട്ട് കൊടുക്കണം
അവനു ഭക്ഷണമുണ്ടാക്കണം
മുറ്റമടിക്കണം
എന്നൊന്നും ആരുമെങ്ങുമെഴുതി വെച്ച നിയമങ്ങൾ അല്ല.
എന്നിട്ടും രാവിലെ അവൾ ഉണരുന്നു
കാപ്പിയിടുന്നു
ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്നു.
അവനെ ജോലിക്ക് പോകാൻ യാത്രയാക്കുന്നു.

അവൻ വൈകുന്നേരം വരുന്നു.
കുറേ ഫ്രൂട്സ് കൊണ്ട് വരുന്നു
അവൾക്ക് ഒരു ജോഡി ഡ്രസ്സ്‌ കൊണ്ടു വരുന്നു
അവധി ദിവസങ്ങളിൽ അവളുമായി ഒന്ന് കറങ്ങാൻ പോകുന്നു.

ഇതൊക്കെ ആരുമെഴുതി വെച്ച നിയമസംഹിതകളൊന്നുമല്ല.
പരിശുദ്ധവും മൂല്യവുമായ ഒരു ബന്ധത്തിന്റെ പ്രതിഫലനങ്ങളാണ്. മതപരമായ ചടങ്ങുകളിൽ കൂടി നടന്നില്ലെങ്കിലും വലിയ ആർഭാടമായി നടക്കാത്ത കല്യാണമാണെങ്കിലും മനുഷ്യൻ… സ്നേഹിക്കുന്നു ജീവിക്കുന്നു.

എന്തുകൊണ്ടെന്നാൽ ദാമ്പത്യ ഭൂമിയിലെ ഏറ്റവും ശക്തമായ ബന്ധമായതു കൊണ്ടു തന്നെ.

എന്നാൽ ഇതിനിടയിൽ വിളളലു കളുണ്ടാകുന്നത്.
അവൻ ഒരു ചുരിദാർ മേടിച്ചു കൊടുക്കാഞ്ഞിട്ടോ
ലുലു മാളിൽ അവളുമായി പോകാഞ്ഞിട്ടോ അല്ല.
മൂന്നാമത് ഒരാൾ ഇടയിൽ… വരുമ്പോഴാണ്.. പ്രശ്നങ്ങൾ തുടങ്ങുന്നത്.

അത് അവന്റെയോ അവളുടെയോ അമ്മയോ
അച്ഛനോ
പെങ്ങളോ..
കൂട്ടുകാരോ ഒക്കെ ആകാം.

പ്രത്യേകിച്ച് ഒറ്റ ആൺമക്കളുള്ള വീടുകളിൽ.
ഭാര്യ എത്ര ശ്രുശൂഷിച്ചാലും അമ്മയ്ക്ക് മതിയാവില്ല.
അവന്റെ ഷർട്ട് ഇസ്തിരിയിട്ടതിൽ കുറ്റം
ലഞ്ച് ബോക്സിൽ കറി വെച്ചത് കുറ്റം

അവൾക്കാണെങ്കിൽ സ്വന്തം ഭർത്താവിനെ ഞാൻ മാത്രം ശുശ്രുഷി ച്ചാൽ മതിയെന്ന ചിന്ത
അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ.

എല്ലാറ്റിന്റെയും മൂലകാരണം പരസ്പരമുള്ള ബന്ധത്തിന്റെ അമിത സ്നേഹം.
പണ്ടത്തെ സ്ത്രീകൾ.. കുടുംബ ജീവിതത്തെ ത്യാഗമെന്നോണം സഹിക്കുമായിരുന്നു.
അന്ന് വീട്ടുജോലികൾ അവൾ തന്നെ ചെയ്യണം
മക്കളെ അവൾ തന്നെ നോക്കണം കുളിപ്പിക്കണം
അവൻ.. വരുമാനമാർഗ്ഗം മാത്രം കണ്ടെത്തി യാൽ മതി യായിരുന്നു.

ഇന്ന് കാലം മാറി.
സ്ത്രീമാത്രമല്ല പുരുഷനും കൂടി ചേർന്നു ജോലി ചെയ്തെങ്കിലെ കുടുംബരഥ ത്തിന്റെ ചക്രം മുന്നോട്ടോടു എന്ന സത്യം മനുഷ്യർ മനസിലാക്കി കഴിഞ്ഞു.

അവൾ.. ചപ്പാത്തിയുണ്ടാക്കുമ്പോൾ
അവൻ കറിക്കരിയുന്നു.
അവൻ കുളിക്കാൻ പോകുമ്പോൾ അവൾ അവനുള്ളതൊക്കെ എടുത്തു വെക്കുന്നു
അവൾ അടുക്കളയിൽ ആണെങ്കിൽ അവൻ കുഞ്ഞിനെ കുളിപ്പിക്കുന്നു..
കാള വണ്ടിയിലെ കാളകളേപ്പോലെ
രണ്ടു പേരും കൂടെ ഒരേ താളത്തിൽ ഓടുമ്പോൾ കുടുംബം… മുന്നോട്ടു പോകുന്നു.

ഇന്നത്തെ ജീവിതമങ്ങനെയൊക്കെ യാണ്.

പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയുമൊക്കെ യുള്ള ജീവിതം.
അതിനിടയിൽ മുള്ളുകളും
ഞെരിഞ്ഞിലുകളും വിതറാൻ
മൂന്നാമത് ഒരാൾ വരാൻ അനുവദിക്കാതിരുന്നാൽ… പ്രശ്നങ്ങൾ ഇല്ലാതാകും.

അമ്മയെ അമ്മയായും അച്ഛനെ അച്ഛനായും സഹോദരങ്ങളെ സഹോദരങ്ങളായും മാത്രം കാണുക. അവരുടെ സ്ഥാനങ്ങളിൽ അവരെ നിർത്തുക. നിങ്ങളുടെ സ്വകാര്യതകളിൽ നിങ്ങൾ മാത്രം. അതിനിടയിൽ.. മൂന്നാമത് ഒരാൾ വരുമ്പോഴാണ്.. ജീവിത പ്രശ്നങ്ങൾ തുടങ്ങുന്നത്.

മകനെ.. നീയാണ് അവളുടെ എല്ലാം.
അവൾ നിന്റെ ഇണയാണ്
ഒരിക്കലും അവളെ നീ ഉപദ്രവിക്കാൻ പാടില്ല.
മകളെ.. അവൻ നിനക്കു എത്ര പ്രീയപ്പെട്ട വനാണ് അവനു സങ്കടങ്ങൾ വരുന്നത് ഒന്നും ചെയ്യാൻ പാടില്ല.

ഉത്തമമായ കുടുംബം ഒരു സ്ത്രീ യും പുരുഷനും വിചാരിച്ചാൽ വളരെ ലഘു വായി തന്നെ കൊണ്ടു പോകാൻ സാധിക്കും.
അവരുടെ ദാമ്പത്യം.. അവർക്കു മാത്രമുള്ളതാകണാമെന്നു മാത്രം.

ബിനോ പ്രകാശ്

RELATED ARTICLES

6 COMMENTS

  1. കുടുംബ ജീവിതത്തെകുറിച്ച് വളരെ നന്നായി വിവരിച്ചു. അഭിനന്ദനങ്ങൾ 🙏

Leave a Reply to Cicy Binoy Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ