Wednesday, January 1, 2025
Homeഅമേരിക്കമേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഷിക്കാഗോ രൂപതയിൽ വൻ വരവേല്പ് .

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഷിക്കാഗോ രൂപതയിൽ വൻ വരവേല്പ് .

ജോർജ് അമ്പാട്ട്

ഷിക്കാഗോ :- സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥാനരോഹണത്തിനു ശേഷം ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ പ്രത്യേക ക്ഷണപ്രകാരം രുപത സന്ദർശനത്തിനെത്തുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഷിക്കാഗോ രുപതയുടെ മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരും ഒത്തുചേർന്ന് ഊഷ്മളമായ വരവേൽപ് നൽകുന്നു.

ജൂലൈ മാസം ആറാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മാർ തോമാ സ്ലീഹാ കത്തീഡ്രൽ അങ്കണത്തിൽ മേജർ ആർച്ച് ബിഷപ്പിനെ താലപ്പൊലിയുടെയും, ചെണ്ടമേളങ്ങളുടെയും , മൂത്തുകുടകളുടെയും അകമ്പടിയോടെ ദേവാലയ അങ്കണത്തിലേയ്‌ക്ക് സ്വീകരിച്ച് ആനയിക്കുന്നതായിരിക്കും.
തുടർന്ന് 10.30 ന് അഭിവന്ദ്യ പിതാക്കന്മാരും, വൈദികരും ചേർന്ന് ആഘോഷമായ സമൂഹ ബലി അർപ്പി ക്കുന്നതായിരിക്കും. ദിവ്യ ബലിക്ക് ശേഷം അതുമോദന യോഗവും എല്ലാവർക്കും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ഷിക്കാഗോ രുപത സന്ദർശനത്തിനെത്തുന്ന അഭിവന്ദ്യ മാർ റാഫേൽ പിതാവിൻ്റെ അനുഗ്രഹീതാ സാനിദ്ധ്യത്തിലേക്ക് രുപതയിലെ എല്ലാ സഭാതനയരെയും ( വൈദികർ , സമർപ്പിതർ, ഇടവക കൈക്കാരൻമാർ , രുപതാ പാസ്റ്റർ കൗൺസിൽ അംഗങ്ങൾ , അൽമായർ ) സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രുപതാ അദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും , രുപതാ കുരിയാ അംഗങ്ങളും , ആലോചന സംഘവും അറിയിച്ചു. എല്ലാ ദൈവമക്കളും ഭക്തിപൂർവ്വം ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സവിനയം രുപതാദ്ധ്യക്ഷൻ മാർ ജോയിആലപ്പാട്ട് അഭ്യർത്ഥിക്കുന്നു .

ജോർജ് അമ്പാട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments