Logo Below Image
Wednesday, May 28, 2025
Logo Below Image
Homeകേരളംകഞ്ചാവ് വിറ്റുണ്ടാക്കിയ പണംകൊണ്ട് കേരളത്തില്‍ സ്വന്തമായി ഭൂമിയും ആഡംബര വീടും, ബീഹാര്‍ സ്വദേശി അറസ്റ്റിൽ.

കഞ്ചാവ് വിറ്റുണ്ടാക്കിയ പണംകൊണ്ട് കേരളത്തില്‍ സ്വന്തമായി ഭൂമിയും ആഡംബര വീടും, ബീഹാര്‍ സ്വദേശി അറസ്റ്റിൽ.

പാലക്കാട്: കഞ്ചിക്കോട്ട് വീട്ടില്‍ ക‌ഞ്ചാവ് സൂക്ഷിച്ച ബീഹാർ സ്വദേശി അറസ്റ്റില്‍. ബീഹാർ സുല്‍ത്താല്‍പൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരമായി താമസിക്കുന്നയാളുമായ യാസീൻ അൻസാരി (32) ആണ് അറസ്റ്റിലായത്.
ശനിയാഴ്‌ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 1.7 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

ഒൻപത് വർഷം മുൻപാണ് തൊഴില്‍ തേടി അൻസാരി കഞ്ചിക്കോട് എത്തിയത്. തുടക്കത്തില്‍ ചെറിയ ചെറിയ ജോലികളായിരുന്നു ചെയ്തിരുന്നത്. പിന്നീട് കട വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില ഉത്‌പന്നങ്ങളുടെ വില്‍പനയിലൂടെയായിരുന്നു തുടക്കം. പിന്നീട് കഞ്ചാവ് വില്‍പന പതിവാക്കി.

ഇപ്പോള്‍ പിടികൂടിയ കഞ്ചാവ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. കഞ്ചാവ് വില്‍പനയിലൂടെ ലഭിച്ച പണം കൊണ്ട് ഇയാള്‍ കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീട് നിർമിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ മുൻപും ലഹരിക്കേസുകള്‍ ചുമത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ