Logo Below Image
Monday, April 28, 2025
Logo Below Image
Homeഅമേരിക്കഈ ഗാനം മറക്കുമോ ഭാഗം - (35) .'അധിപൻ' എന്ന സിനിമയിലെ ' ശ്യാമഗീതമേ നീ...

ഈ ഗാനം മറക്കുമോ ഭാഗം – (35) .’അധിപൻ’ എന്ന സിനിമയിലെ ‘ ശ്യാമഗീതമേ നീ യദുകുലസ്നേഹദൂതുമായ്..’ എന്ന ഗാനം

നിർമ്മല അമ്പാട്ട് .

പ്രിയമുള്ളവരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

1989 ൽ നിർമ്മിച്ച ‘അധിപൻ’ എന്ന സിനിമയിലെ ‘ ശ്യാമഗീതമേ നീ യദുകുലസ്നേഹദൂതുമായ്..’ എന്ന ഗാനമാണ് ഇന്ന് നമ്മൾ കേൾക്കുന്നത്. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാമിൻ്റെ സംഗീതം. ശുദ്ധധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം പാടിയത് ചിത്രയാണ്. ..

സംഗീതസംവിധാനത്തിൽ ഈ ഗാനം ജോൺസൺ മാഷിനോടൊപ്പമോ ഒരുപക്ഷെ അതിനപ്പുറത്തോ ആണെന്ന് ആധികരികമായി തന്നെ പറയാം. ജോൺസൺ മാഷിന്റെ ഗാനങ്ങൾക്ക് ഒരു പ്രത്യേക ലഹരിയാണല്ലോ. ഇവിടെ ശ്യാമും അതിലേറെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. പാട്ടിന്റെ തുടക്കം തന്നെ അതിമനോഹരമായി.

യദുകുലം കണ്ടതിനപ്പുറം മഹത്തായ മറ്റൊരു പ്രണയം ലോകമിന്നോളം കണ്ടിട്ടില്ല എന്ന് പുരാണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതുകൊണ്ടായിരിക്കാം ശ്യാമമേഘങ്ങളോട് യദുകുലസ്നേഹദൂതുമായി വാ എന്ന് പാടിയത്.

ഇവിടെ ചുനക്കരയുടെ വരികളിൽ പ്രണയത്തിന്റെ പനിനീർമഴയോ തേൻമഴയോ പൂമഴയോ…! വർണ്ണനയിൽ ഒതുങ്ങില്ല വായനയിൽതന്നെ നുകരണം.
പ്രണയത്തിന്റെ പല്ലവിയും അനുപല്ലവിയും നമ്മളെ ആസ്വാദനത്തിന്റെ ഉത്തുംഗശ്രേണിയിൽ കൊണ്ടെത്തിക്കുന്നുണ്ട്. വരികൾ നോക്കൂ

ശ്യാമ മേഘമേ നീ
യദുകുല സ്നേഹ ദൂ‍തുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ
അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ
ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ
പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ ( ശ്യാമ…)

ഏതോ ഹരിത നികുഞ്ജത്തിൽ
പല്ലവിയായതു നീയല്ലോ
ആരാമത്തിൻ കുസൃതിപ്പൂ
ങ്കാറ്റും മണവും നീയല്ലോ
അകതാരിൽ ഒരു രാഗം
അനുപല്ലവിയായ് തീരുമ്പോൾ
ഉദയത്തിൻ സൌവർണ്ണ കിരണങ്ങൾ
വിതറുന്ന പൂവായ് മനസ്സിൽ വിരിയൂ… (ശ്യാമ…)

ഏതകലങ്ങളിൽ നീയിപ്പോൾ
മഴമുകിലോടൊത്തണയുന്നൂ
വിരഹത്തിൻ സ്വരരാഗങ്ങൾ
ശിവരഞ്ജിനിയായ് മാറുമ്പോൾ
ജനിമൃതി തൻ പാതയിൽ ഞാൻ
എന്നും നിന്നെ തേടുന്നു
രതിസുഖസാരേ നീയരികിൽ
വന്നെനിക്കൊരു മധുരം തൂകി തരുമോ.. (ശ്യാമ..)

ഏതകലങ്ങളിൽ നീയിപ്പോൾ മഴമുകിലോടൊത്തണയുമ്പോൾ… വിരഹത്തിന്റെ ശിവരഞ്ജിനിയിൽ കാളിന്ദി തേങ്ങുന്നു. നമുക്കീ ഗാനം എങ്ങിനെയെന്ന് നോക്കാം.

കേട്ടില്ലേ ആ തുടക്കം തന്നെ ethra മനോഹരം! ഇഷ്ടമായല്ലോ..
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമ്മല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ