Friday, November 22, 2024
Homeകേരളംമണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

മണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

മണ്ഡലകാലം: ശബരിമലനട നാളെ തുറക്കും

വീണ്ടും ഒരു മണ്ഡലകാലം .ഇനി വ്രത ശുദ്ധിയുടെ നാളുകള്‍ . മാലയിട്ടു ഇരുമുടികെട്ടുമായി ശരണം വിളികളോടെ അയ്യപ്പ ഭക്തര്‍ മാമല കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന നാളുകള്‍ . ഭക്തരെ വെള്ളിയാഴ്ച 11-ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് നാലിന് നിലവിലെ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന ഭഗവാൻ മിഴികള്‍ തുറന്നു ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ആദ്യ ചടങ്ങായ ശ്രീകോവിലിലെ വിളക്കിൽ നെയ്ത്തിരി തെളിയിക്കും . അരയാൽ ചുവട്ടിൽ അണയാതെ കത്താനുള്ള ആഴിയ്ക്ക് അഗ്‌നിപകരുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും . ശരണം മന്ത്രവുമായി ഭക്തർ പതിനെട്ടാംപടി കയറി അയ്യപ്പ വിഗ്രഹം ദര്‍ശിക്കും .

ശബരിമലയില്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . ദീപാരാധനയ്ക്കുശേഷം പുതിയ മേൽശാന്തിമാരുടെ അവരോധനം നടക്കും. രാത്രി 11-ന് നട അടയ്കും.പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി 16-ന് പുലർച്ചേ മൂന്നിന് നട തുറക്കുന്നതോടെ 62 ദിവസത്തോളം ഇടമുറിയാതെയുള്ള തീർഥാടകപ്രവാഹത്തിന് തുടക്കമാകും . ഒരുദിവസം 18 മണിക്കൂർ ദർശനം ഇക്കുറി തുടക്കംമുതൽ ഉണ്ടാകും. ഡിസംബർ 26-നാണ് മണ്ഡലപൂജ. ജനുവരി 14-ന് ആണ് മകരവിളക്ക്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments