മന്ത്രത്തിന് ” ബീജാക്ഷര “ങ്ങൾക്ക് വൈദികർ അതീവ പ്രാധാന്യം നൽകുന്നുണ്ട്. “”ഓംകാരോപാസന ” ഹ്രീംകരോപാസന ” എന്നി ഉപാസനകളെക്കുറിച്ച് ” ഛാന്ദോഗ്യ “ത്തിലും “അശ്വലായനഗൃഹ്യ സൂത്ര”ത്തിലും ” ശ്രൗതസൂത്രത്തിലുമൊക്കെ കാണാൻ കഴിയും.
യന്ത്രങ്ങളുടെ ഉപാസനയെക്കുറിച്ച് ” അഥർവവേദ “ത്തിലും തൈത്തിരീയ ആരണ്യക “”ത്തിലുമുണ്ട്.ഇതുപോലെ, പല ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും ശ്രൗത സൂത്രങ്ങളിലുമൊക്കെ, അനേകവിധങ്ങളായ “ഹോമകുണ്ഡങ്ങളും’ മറ്റും വർണ്ണിച്ചിട്ടുണ്ട്. കുണ്ഡം എങ്ങനെയുണ്ടാക്കണമെന്നും അതിൻ്റെ ഇഷ്ടങ്ങൾ എന്താണെന്നുമൊക്കെ അവയിൽ വർണ്ണിച്ചിട്ടുണ്ട്. അവയാണ് ” യന്തസാധനയുടെ “”ആദിരൂപങ്ങൾ. ത്രിമാനങ്ങളായ യന്ത്രങ്ങളുണ്ടാക്കുന്നതിൻ്റെ ആദിരൂപങ്ങൾ “ശ്രീ വിദ്യാതന്ത്ര”ത്തെക്കുറിച്ച് ലക്ഷ്മീധരൻ ശ്രീ ശങ്കരൻ്റെ സൗന്ദര്യലഹരി വ്യാഖ്യാനിക്കുമ്പോൾ “തൈത്തിരീയ ബ്രാമണത്തിൽ നിന്നും “തൈത്തിരീയ ആരണ്യക ത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ടെന്ന് കാണാം.
“” യോഗസാധന”വൈഷ്ണവാചാരം”അദ്വൈതവേദാന്തസാധന”കൾ ഇവയെല്ലാം “ഷഡ്ചക്രഭേദത്തെ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സാധനകളൊക്കെ ഔപനിഷദികളാകുന്നു. കഠോപനിഷത്ത്, ശ്വേതാശ്വതരോപനിഷത്ത് എല്ലാം ഇതിനെ വർണ്ണിക്കുന്നുണ്ട്. ഇതിലാണ് “”പുരുഷൻ ഹൃദയത്തിൽ അംഗുഷ്ഠമാത്രനായി ഇരിക്കുന്നുവെന്നു പറയുന്നത്. ഇതുപോലെത്തന്നെ ഛാന്ദോഗ്യോപനിഷത്തും കൈവല്യോപനിഷത്തും ഹൃദ്പുണ്ഡരീകത്തെ പറയുന്നുണ്ട്. അതേ സമയം കഠോപനിഷത്ത് ഹൃദ്കമലത്തിൽ നിന്ന് തലവരെയുള്ള നാഡി ( Nerve)നെയും പറയുന്നുണ്ട്. “അഥർവവേദം “ എട്ടു ചക്രങ്ങളും ഒമ്പതു ഗോപുരങ്ങളുമുള്ള നഗരമാണ് ശരീരമെന്നു വർണ്ണിക്കുന്നുണ്ട്. അതേസമയം സൂഷുമ്നാകാണ്ഡത്തിനു 36 അക്ഷരങ്ങളുണ്ടെന്നും പറയുന്നത് അഥർവവേദമാണ്.
ഊർധ്വമൂലോ/വാക് ശാഖ: ഏഷോ/ശ്വത്ഥ: എന്ന് കഠോപനിഷത്ത് മൂന്നാംവല്ലി ഒന്നാം മന്ത്രത്തിൽ പറയുന്നുണ്ട്. ഭഗവദ്ഗീതയും പുരുഷോത്തമ യോഗത്തിൽ “ഊർധമൂലമധ: ശാഖം അശ്വത്ഥം പ്രാ ഹുരവ്യയം എന്ന് പറയുന്നുണ്ട്. ഊർധ്വമൂലവും അധ:ശാഖയുമായിരിക്കുന്ന വൃക്ഷത്തിലിരിക്കുന്ന രണ്ടു പക്ഷികൾ മുണ്ഡകോപനിഷത്തും ശ്വേതാശ്വരോപനിഷത്തും ഭംഗിയായി അവതരിപ്പിക്കുന്ന ദൃഷ്ടാന്തമാണ്. ദ്വാ സുപർണാ സയുജാ സഖായാ സമാനം വൃക്ഷം പരിഷസ്വജാതേ തയോരന്യ: പിപ്പലം സാ ദ്വാത്ത്യന ശ്നന്നന്യോ അഭിചാകശീതി സഖികളായും സ യു ക്കുകളായുമുള്ള രണ്ടു പക്ഷികൾ ഈ വൃക്ഷത്തിലാണ് ഇരിക്കുന്നത്. ആ വൃക്ഷമെന്ന ശരീരത്തിൻ്റെ സങ്കല്പവും അതിലിരിക്കുന്ന സാക്ഷിയായ പരമാത്മാവും അതിൽ ഭോഗങ്ങളനുഭവിച്ച് താഴേയിരിക്കുന്ന പക്ഷിയും വൃക്ഷമദ്ധ്യത്തിലെ കൊമ്പിലിരിക്കുന്ന പക്ഷിയും മുകളിൽ ഫലങ്ങളും അതിൻ്റെ ഭോഗവു ഭോഗമനുഭവിക്കുന്ന, ഭോക്താവായി വിലസുന്ന നിലയും കണ്ട് സാക്ഷിയായിരിക്കുന്ന പക്ഷിയും തന്ത്രത്തിലും ഉപനിഷത്തിലും സുമുജ്ജലങ്ങളായ വാങ്മയങ്ങളാണ്. ജീവാത്മാവ് മൂലാധാരത്തിൽ ഭോക്തൃകലനാ വൈചിത്ര്യങ്ങൾ നിറഞ്ഞ അഹങ്കാരത്തിൻ്റെയും മമതയുടെയും രണ്ടു രംഗങ്ങളാണ്. ഒന്ന് സങ്കല്പവും മറ്റൊന്ന് കാമവുമാണ്. ഒന്ന് ചെയ്യണമെന്നുള്ള അഭിനിവേശം അതാണ് കർത്തൃത്വം. അത് സങ്കല്പവുമാണ്. അനുഭവിക്കുവാനുള്ള അഭിനിവേശം അത് കാമമാണ്. ഇങ്ങനെ ഇതിൻ്റെയൊക്കെ തലങ്ങളിൽ നിലകൊള്ളുന്ന ജീവൻ്റെ താഴ്ന്ന നിലയും സദാസർവ്വദാസാക്ഷിത്വേന വർത്തിക്കുന്ന കേവലൻ്റെ നിലയും സഹസ്രാരത്തിലുണ്ട്. അതിലേയ്ക്ക് നീങ്ങുന്നതിന് വെമ്പൽകൊള്ളുന്ന ജീവൻ താന്ത്രിക സങ്കല്പത്തിൻ്റെ ആധാരമാണ്. ആഗമ ചിന്തയുടെ അടിസ്ഥാനവും ഇതാണ്.
കോശങ്ങളേയും നവ യോനികളായ സപ്തധാതുക്കളെയും പ്രാണ ജീവന്മാരേയും ചേർത്തുവെച്ചുള്ള പഠനമാണ് ആയുർവേദം. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് എഴുധാതുക്കൾ.അവയിലെ ദേവതകളെ ഉപാസിച്ചുകടന്ന്, പ്രാണനെയും ജീവനെയും അറിയുക എന്നത് ആയുർവേദ രഹസ്യമാണ്. നവധാതു സമ്മിളിതമായ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി എന്ന ശാക്തചക്രങ്ങളും മജ്ജ, ശുക്ലം, പ്രാണൻ, ജീവൻ തുടങ്ങിയ ശൈവ ചക്രങ്ങളും ചേർന്ന് ഒമ്പതു ചക്രങ്ങളോടുകൂടിയ പട്ടണം.കാരണം ഇതൊക്കെ ചാക്രികമാണ്.ഈ ദേവതകളാൽ വിലയിതമായി ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറ്റവും പുറത്തുള്ള ചുറ്റാത്ത് ത്വക് അല്ലെങ്കിൽ രസം .പിന്നത്തെ ചുററാണ് മാംസം. പിന്നെ മേദസ്സ്.പിന്നെ അസ്ഥി എന്നിങ്ങനെ സൂക്ഷ്മമായി അകത്തേയ്ക്കു പോകുന്നു. ഗർഭസ്ഥ ശിശുവിൻ്റെ ഏഴുമാസം മുതൽ ഒമ്പതു മാസം വരെ പ്രായത്തിലുള്ള ചിത്രമെടുത്താൽ ഈ ചുറ്റുകൾ എങ്ങനെ രൂപപ്പെടുമെന്നത് കാണാം. ഇങ്ങനെ തന്ത്രാഗമങ്ങൾക്കകത്തു നിന്നു സങ്കല്പിക്കുമ്പോൾ ഗർഭിണിയായൊരു സ്ത്രീയുടെ സങ്കല്പങ്ങൾ പോലും ഗർഭസ്ഥ ശിശുവിൻ്റെ ഈ ചുറ്റുകളെ സ്വാധീനിക്കുമെന്ന് കാണാം.
(തുടരും)