Sunday, September 22, 2024
Homeഅമേരിക്കസീറോമലബാർ ഫാമിലി കോൺഫറൻസിന്റെ ജൂബിലി മംഗളഗാനം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് റിലീസ് ചെയ്തു

സീറോമലബാർ ഫാമിലി കോൺഫറൻസിന്റെ ജൂബിലി മംഗളഗാനം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് റിലീസ് ചെയ്തു

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ചിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതയിലെ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ദേശീയ തലത്തിൽ ഫിലഡൽഫിയയിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിൻ്റെ തീം സോങ്ങ് ഫാമിലി കോൺഫറൻസിൻ്റെ മുഖ്യരക്ഷാധികാരിയും, ചിക്കാഗൊ സീറോമലബാർ രൂപതാ ബിഷപ്പുമായ മാർ ജോയ് ആലപ്പാട്ട് റിലീസ് ചെയ്തു.

ആതിഥേയ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കോൺഫറൻസ് ചെയർപേഴ്‌സൺ ജോർജ് മാത്യ സി.പി.എ.. ജനറൽ സെക്രട്ടറി ജോസ് മാളേയ്ക്കൽ, ട്രഷറർ ജോർജ് വി. ജോർജ്, നാഷണൽ കോർഡിനേറ്റർ ജോജോ കോട്ടൂർ, വിവിധ സബ്‌കമ്മിറ്റി ചെയർപേഴ്‌സൺമാരായ സിബിച്ചൻ ചെമ്പ്ളായിൽ, ഷൈൻ തോമസ്, സജി സെബാസ്റ്റ്യൻ, ജോസ് തോമസ്, ജറി കുരുവിള, ഷാജി മിറ്റത്താനി, ലിറ്റി മെൽവിൻ, സിബിച്ചൻ മുക്കാടൻ, പോളച്ചൻ വറീദ്, അഭിലാഷ് രാജൻ, ജയ്ബി ജോർജ്, റ്റീന ചെമ്പ്ളായിൽ, മോളി മന്നാട്ട്, സ്വ‌പ്ന സജി, ജറി ജോസ് പാലത്തിങ്കൽ, ജയ്‌സൺ സെബാസ്റ്റ്യൻ, മെൽവിൻ, ജയിംസ്, ജേ ജാനീസ് ജയ്‌സൺ എന്നിവർ ലളിതമായ ചടങ്ങിൽ പങ്കെടുത്തു.

“ജൂബിലി മംഗളഗാനം പാടാം, എസ്. എം. സി. സി. യിൽ അണിചേരാം” എന്നു തുടങ്ങുന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചത് ആതിഥേയ ഇടവകയിലെ ഗായകസംഘാംഗങ്ങളായ ഷൈൻ തോമസ് (കോർഡിനേറ്റർ), ലിറ്റി മെൽവിൻ, അൻസു ആലപ്പാട്ട്, പൂർണിമ റോജ് എന്നിവരാണു. എസ്. എം. സി. സി. യുടെ ചരിത്രവും, ലക്ഷ്യങ്ങളും മധുരമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന അവതരണഗാനം രചിച്ചത് ബേബി പൂവത്തോടും, സംഗീതം നൽകിയത് ബേബി ജോസഫ് കുറ്റിയാനിക്കലും, ശബ്ദമിശ്രണം നിർവഹിച്ചത് ടിജോ സേവ്യറും (മെലോഡിക് ഡ്രീംസ്, പാലാ), റെക്കോർഡിങ്ങ് ജോയൽ ബോസ്ക്‌കോയും ആണു. ലിറ്റി മെൽവിൻ ആണു വീഡിയോ നിർമ്മാണം നടത്തിയത്. ഇടവകവികാരി റവ. ഡോ. ദാനവേലിലിന്റെ പ്രാർത്ഥനാസഹായങ്ങളും, സാങ്കേതികോപദേശങ്ങളും വീഡിയോ ക്വാളിറ്റിയിൽ പ്രതിഫലിക്കുന്നു.

എസ്. എം. സി. സി. യുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കൂടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. 2024 സെപ്റ്റംബറിൽ നടക്കുന്ന സീറോമലബാർ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തിൽ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്. എം. സി. സി. നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ; ആതിഥേയഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ രക്ഷാധികാരികളും; ജോർജ് മാത്യു സി.പി.എ. (ചെയർപേഴ്‌സൺ), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കര്യാക്കോസ്, (കോ ചെയർപേഴ്‌സൺസ്), ജോസ് മാളേയ്ക്കൽ (ജനറൽ സെക്രട്ടറി), ഷോണിമ മാറാട്ടിൽ (ജോ. സെക്രട്ടറി), ജോർജ് വി. ജോർജ് (ട്രഷറർ), ജോജോ കോട്ടൂർ, ജോൺസൺ കണ്ണൂക്കാടൻ (നാഷണൽ കോർഡിനേറ്റർമാർ) എന്നിവരും, വിവിധ സബ്‌കമ്മിറ്റി ചെയർപേഴ്‌സൺസും ഉൾപ്പെടെ രൂപീകരിച്ചിട്ടുള്ള സിൽവർ ജൂബിലി കമ്മിറ്റിക്ക് എസ്. എം. സി. സി. നാഷണൽ പ്രസിഡൻ്റ് സിജിൽ പാലക്കലോടി, ജനറൽ സെക്രട്ടറി മേഴ്സി കുര്യാക്കോസ്, ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡൽഫിയ ഇടവകയുടെ കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജോസ് തോമസ്, പോളച്ചൻ വറീദ്, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റർ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.

കോൺഫറൻസിനോടനുബന്ധിച്ച് ദിവ്യബലി, യുവജനസമ്മേളനം, എല്ലാദിവസവും ആഘോഷമായ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, യൂത്ത്‌വോളിബോൾ ടൂർണമെൻ്റ്, നസ്രാണിതനിമയിലുള്ള പ്രൊസഷൻ, മതബോധന പൂർവവിദ്യാർത്ഥികളുടെ സംഗമം, ഫിലഡൽഫിയ സിറ്റി ടൂർ, കലാമൽസരങ്ങൾ, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെമിനാറുകൾ, യംഗ് പ്രൊഫഷണൽസ് മീറ്റ്, 25/50 ജൂബിലി കപ്പിൾസിനെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ലിറ്റർജിക്കൽ കൊയർഫെസ്റ്റ്, മിസ് സീറോ ക്വീൻ മൽസരം, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സാധാരണ കോൺഫറൻസുകളിൽനിന്നു വ്യത്യസ്ഥമായി ചെലവേറിയ ഹോട്ടലുകൾ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുള്ള രജിസ്ട്രേഷൻ പാക്കേജുകൾ നൽകി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതിൽ പങ്കെടുപ്പിക്കാൻ സംഘാടകർ ശ്രമിക്കുന്നു. മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് 150 ഡോളറും, ദമ്പതികൾക്ക് 300 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണ് രജിസ്ട്രേഷൻ ഫീസ്. www.smccjubilee.org എന്ന വെബ്സൈറ്റുവഴിയുള്ള ഓൺലൈൻ രജിസ്ട്രേഷനായിരിക്കും സൗകര്യം.

ഫീസ്. www.smccjubilee.org എന്ന വെബ്സൈറ്റുവഴിയുള്ള ഓൺലൈൻ രജിസ്ട്രേഷനായിരിക്കും സൗകര്യം.

രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:

ജോർജ് മാത്യു സി.പി.എ. +1 267 549 1196

ജോസ് മാളേയ്ക്കൽ +1 215 873 6943

സിബിച്ചൻ ചെമ്പ്ളായിൽ +1 215 869 5604

ഡോ. ജയിംസ് കുറിച്ചി +1 856 275 4014

എന്നിവരുമായി ബന്ധപ്പെടുക.

ഫോട്ടോ: ജോസ് തോമസ്

വാർത്ത: ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments