ഏഷ്യയിലുടനീളമുള്ള സ്ട്രോക്ക് ട്രെയിനികൾക്കായുള്ള അന്താരാഷ്ട്ര പഠനപദ്ധതിയായ ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ, നാളെ മുതൽ ഈ മാസം 14 വരെ (2024 ജൂലൈ 11 മുതൽ 14 വരെ) തിരുവനന്തപുരത്ത് നടക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ആക്കുളം ‘ഓ ബൈ താമര’യിലാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
ശ്രീ ചിത്രയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാമും, ഇമേജിംഗ് സയൻസസ് ആൻഡ് ഇൻറ്റർവെൻഷണൽ റേഡിയോളജി വകുപ്പുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 10 വർഷമായി യൂറോപ്പിൽ നടത്തിവരുന്ന സ്ട്രോക്ക് വിൻറ്റർ സ്‌കൂളിന് സമാനമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂളിൻറ്‌റെ രണ്ടാം പതിപ്പാണിത്.
അക്യൂട്ട് ഇമിക് സ്ട്രോക്കിൻറ്റെ ഇൻറ്റർ ഡിസിപ്ലിനറി മാനേജ്‌മെൻറ്റ് മെച്ചപ്പെടുത്തുന്നതിനായി യുവ ന്യൂറോളജിസ്റ്റുകളും ന്യൂറോ-ഇൻറ്റർവെൻഷണലിസ്റ്റുകളും സഹകരിക്കുന്ന നാലു ദിവസത്തെ അധ്യാപന കോഴ്സാണ് ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്‌കൂൾ 2024. യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പന്ത്രണ്ടു അന്താരാഷ്ട്ര ഫാക്കൽറ്റികളും നാൽപതു ദേശീയ ഫാക്കൽറ്റികളും നയിക്കുന്ന പ്രഭാഷണങ്ങളും ശിൽപശാലകളും കോഴ്സിൽ ഉൾപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് എട്ടു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും കൊണ്ടുവരുന്നു. തിമോർ-ലെസ്റ്റെ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, മാലദ്വീപ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
മസ്‌തിഷ്‌കത്തിലെ പ്രധാന വലിയ രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചു ഉണ്ടാവുന്ന അക്യൂട്ട് ഇമിക് സ്ട്രോക്കിനുള്ള അടിയന്തര ചികിത്സയായ ഇൻട്രാവീനസ് ത്രോംബോളിസിസ്. മെക്കാനിക്കൽ ത്രോംബെക്‌ടമി തുടങ്ങിയ ചികിത്സ നടപടിക്രമങ്ങളിൽ ഫിസിഷ്യൻമാർക്കും ഇൻറ്റർവെൻഷണലിസ്റ്റുകൾക്കും പരിശീലനം നൽകുന്നതാണ് പാഠ്യപദ്ധതിയുടെ ഉദ്ദേശം.
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോളജി വിഭാഗം മേധാവിയും കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാമിന്റെ ചുമതലയുമുള്ള ഡോ.പി.എൻ.ശൈലജ, ഇമേജിംഗ് സയൻസസ് ആൻഡ് ഇൻ്റർവെൻഷൻ റേഡിയോളജി വിഭാഗം ഇൻസെൽസ്പിറ്റൽ, ബി. ജയദേവൻ, ന്യൂറോസെൻറർ, സ്വിറ്റ്സർലൻഡ് പ്രൊഫസറും ബേൺ, ന്യൂറോറേഡിയോളജി മേധാവിയുമായ ഡോ. ജാൻ ഗ്രല്ല, ന്യൂറോളജി വിഭാഗം പ്രൊഫസറും ചെയർമാനുമായ ഡോ. ഉർസ് ഫിഷർ എന്നിവരാണ് കോഴ്‌സ് ഡയറക്‌ടർമാർ.