Monday, November 25, 2024
Homeഅമേരിക്കഅമേരിക്കൻ സോസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്‌സിന്റെ (ASCE)2024 ലെ 'എൻജിനീയർ ഓഫ് ദി ഇയർ' പുരസ്കാരം...

അമേരിക്കൻ സോസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്‌സിന്റെ (ASCE)2024 ലെ ‘എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു

ജോജോ കോട്ടൂർ

അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേഴ്‌സിൻ്റെ (ASCE) 2024-ലെ ‘എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്‌കാരം ഏലിയാസ് ഐസക്കിന് സമ്മാനിച്ചു. നാണഷൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്, ബർമ്മിംഗ് ഹാം യൂണീവേഴ്‌സിറ്റി, കേരള ലോ അക്കാഡമി തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് (CET) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.

കേരള സർക്കാരിന്റെ അധീനതയിലുള്ള നിരവധി റോഡ് വികസന പദ്ധതികൾ, പാർപ്പിട സമുച്ചയങ്ങൾ, കാർഷിക വിപണികൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയുടെ രൂപകല്പന തയാറാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മേൽനോട്ടം വഹിച്ചിട്ടുണ്ട്. കൂടാതെ നിരവധി വികസന പ്രവർത്തനങ്ങളുടെ നയ രൂപീകരണത്തിൽ പങ്കാളിയായും കമ്മിറ്റികളുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ഗുഡ് സർവീസ് എൻട്രി അവാർഡ് നേടിയിട്ടുള്ള കെ.ഐ. ഏലിയാസ് കേരളത്തിലെ മരങ്ങളുടെ സുഹൃത്തുക്കൾ (Friends of Trees) എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായും ബഹുമാനപ്പെട്ട തിരുവനന്തപുരം കോടതിയുടെ വിദഗ്‌ധ പാനൽ മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഏലിയാസിന്റെ പതിനഞ്ച് വർഷത്തിൽ കൂടുതൽ ചീഫ് എൻജിനീയറായിട്ടുള്ള പ്രവർത്തന പരിചയം, തൊഴിൽപരമായ ശ്രദ്ധേയമായ നേട്ടങ്ങൾ, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ, തുടർ വിദ്യാഭ്യാസ താത്പര്യങ്ങൾ, ഉദ്യോഗ സംബന്ധമായ മികച്ച പ്രവർത്തനങ്ങൾ, ഉപകാര പ്രദമായ സാമൂഹിക സേവനങ്ങൾ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ASCE ഭരണസമിതി പുരസ്കാരത്തിനായി കെ.ഐ ഏലിയാസിനെ തെരഞ്ഞെടുത്തത്.

ജോജോ കോട്ടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments