Monday, November 25, 2024
Homeഇന്ത്യ“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി.

“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി.

രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. ഉക്രൈൻ, ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ലെന്നും സർക്കാരിന് ചോദ്യപേപ്പർ ചോർച്ച തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പറഞ്ഞു.

മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ല. സംഘടനകളുമായി ബന്ധം നോക്കിയാണ്. വിദ്യാർത്ഥികൾ ഇത് കാരണം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പാർലമെന്‍റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി. ഇത് മാറണം എന്നാണ് ആവശ്യം.

നിലവിൽ ഉള്ള രീതി മാറ്റണം. ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണ്. ഈ സര്‍ക്കാർ ഒറ്റ കാലിൽ ആണ് മുന്നോട്ട് പോകുന്നത്. ബിഹാർ സംഭവത്തിൽ ആരാണോ ഉത്തരവാദി, അതിൽ അന്വേഷണം നടക്കണം. ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രമെന്നും രാഹുല്‍ ആരോപിച്ചു. നിലവിൽ രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ട്, ഇനി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ രസകരം ആകുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments