നയതന്ത്രനും രാഷ്ട്രീയ നേതാവുമായ വി കെ കൃഷ്ണമേനോൻ കോഴിക്കോട്ട് 1896 – മെയ് 3 ന് ജനിച്ചു.1918 മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ചരിത്രവും സാമ്പത്തിക ശാസ്ത്രവും ഐച്ഛികമായി എടുത്ത് ബിരുദം നേടി .ആനി ബസൻ്റിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രക്ഷോഭങ്ങളിലും സ്കൗട്ട് പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്ത അദ്ദേഹം 1924 ഡോക്ടർ അരുണ് ഡേലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി 27 വർഷം ഇംഗ്ലണ്ടിലായിരുന്നു. ലണ്ടനിൽ നിന്ന് എം എ ബിരുദമെടുത്തു 1927 ലണ്ടനിൽ വച്ച് നെഹ്റുമായി പരിചയപ്പെട്ടു.
കോമൺവെൽത്ത് ഓഫ് ഇന്ത്യ ലീഗിൽ മേനോൻ പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് അതിൻ്റെ മുദ്രാവാക്യം സ്വാതന്ത്ര്യവും സ്വയം ഭരണാവകാശവും ആയത് .ലണ്ടനിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ലേഖനങ്ങളും ഉത്തര പ്രസംഗങ്ങളും വഴി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം 1952-ൽ അദ്ദേഹം ലണ്ടനിലെ ആദ്യത്തെ .
ഹൈ കമ്മീഷണറായി യുഎന്നിൽ ഭാരതത്തിന്റെ പ്രതിനിധിയായിരുന്നു. യുഎൻ ൽ മേനോൻ മണിക്കൂറുകളോളം തുടർച്ചയായി ചെയ്ത പ്രസംഗങ്ങൾ പ്രസക്തമാണ്.
1957ല്‍ മേനോൻ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു ചൈനയെ ആക്രമിച്ചതിനെ തുടർന്ന് രാജിവെക്കേണ്ടി വന്നു നെഹ്റുവിൻ്റെ അടുത്ത ഉപദേഷ്ടാവും വിശ്വസ്ത സുഹൃത്തും ആയിരുന്നു കൃഷ്ണമേനോൻ. പക്ഷേ മേനോൻ രാജിവെക്കണമെന്ന് പ്രതിപക്ഷത്തിന് ആവശ്യം അംഗീകരിക്കേണ്ടി വന്നു. മരണശേഷം മേനോൻ കോൺഗ്രസിൽ നിന്ന് അകന്നു.