Friday, December 27, 2024
Homeകേരളംകാസർകോട് വ്യാജ കറൻസി നോട്ടുകൾ സൂക്ഷിച്ചു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.*

കാസർകോട് വ്യാജ കറൻസി നോട്ടുകൾ സൂക്ഷിച്ചു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.*

സു​ൽ​ത്താ​ൻ ബ​ത്തേ​രി   കാ​സ​ർ​കോ​ട്ട് നിരോധിച്ച ആ​റു​കോ​ടി തൊ​ണ്ണൂ​റ്റി ആ​റ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍സി    സൂ​ക്ഷി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍പോ​യ ര​ണ്ടു​പേ​രെ ബ​ത്തേ​രി പൊ​ലീ​സ് അതിസാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​രി​യ സി.​എ​ച്ച്. ഹൗ​സി​ൽ അ​ബ്ദു​ൽ റ​സാ​ക്ക് (49),    മ​വ്വ​ല്‍ പ​ര​ണ്ടാ​നം വീ​ട്ടി​ല്‍ സു​ലൈ​മാ​ന്‍ (52) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി എ​സ്.​എ​ച്ച്.​ഒ ബൈ​ജു കെ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഇ​വ​രെ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ന​ല്‍കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. അ​മ്പ​ല​ത്ത​റ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍  പ​രി​ധി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ  പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍. ബേ​ളൂ​ര്‍ വി​ല്ലേ​ജി​ല്‍ ഗു​രു​പു​രത്തു സ്ഥ​ല​ത്ത് വാ​ട​ക​ക്കെ​ടു​ത്ത വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച വ്യാ​ജ ഇ​ന്ത്യ​ന്‍ ക​റ​ന്‍സി നോ​ട്ടു​ക​ള്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് രഹസ്യം വിവരത്തെ തുടർന്നാണ് നോട്ടുകൾ ​പൊലീ​സ്  ക​ണ്ടെ​ടു​ത്തത്. പ്ര​തി​ക​ളെ ബ​ത്തേ​രി പൊ​ലീ​സ് അ​മ്പ​ല​ത്ത​റ പൊ​ലീ​സി​ന് വിട്ടു​ ന​ല്‍കും. എ​സ്.​ഐ സാ​ബു, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എം.​എ​സ്.ഷാ​ന്‍, കെ. ​അ​ജ്മ​ല്‍, പി.​എ​സ്. നി​യാ​ദ്  എ​ന്നി​വ​രും സംഘത്തി​ലു​ണ്ടാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments