🔹പെൻസിൽവാനിയയിലെ ലോവർ മെറിയോൺ ടൗൺഷിപ്പിലെ പോലീസ്, കാർ തകർത്ത് മോഷണം നടത്തുന്നതിനെ തുടർന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം ലോവർ മെറിയോൺ ടൗൺഷിപ്പിലെ പെൻ വൈൻ വിഭാഗത്തിൽ ആറ് മോഷണങ്ങളോ വാഹനങ്ങളിൽ നിന്ന് മോഷണശ്രമമോ നടന്നതായി പോലീസ് അറിയിച്ചു.ഗ്ലെൻ റോഡ്, ഹെൻലി റോഡ് എന്നിവിടങ്ങളിലും വാഹനങ്ങൾ തകർത്തു.
🔹ന്യൂജേഴ്‌സിയിലെ ന്യൂവാർക്കിൽ നിന്ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് ബുധനാഴ്ച ഒ’ഹെയർ എയർപോർട്ടിൽ ഇറക്കിയതായി എഫ്എഎ അറിയിച്ചു.
ശുചിമുറിയിൽ ബോംബ് ഭീഷണി എന്ന് മെസ്സേജ് ലഭിച്ചതായി പറയുന്നു
🔹ഫിലാഡൽഫിയയിലെ പോർട്ട് റിച്ച്മണ്ട് സെക്ഷനിലെ ഒരു സ്കൂളിലെ കുട്ടികൾക്ക് മങ്കി പോക്സ് ബാധിച്ചിരിക്കാമെന്ന് ഫിലാഡൽഫിയ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു . റിച്ച്മണ്ട് എലിമെൻ്ററിയിലെ മാതാപിതാക്കൾക്ക് വീട്ടിലേക്ക് അയച്ച കത്തിൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ നിരീക്ഷിക്കാൻ അവരെ ഉപദേശിക്കുന്നു.
🔹നാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും, ഇപ്പോള്‍ കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്നും കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യന്‍ ആയാലും മൃഗമായാലും ജീവന് വലിയ പരിരക്ഷ നല്‍കേണ്ടതുണ്ട്. മനുഷ്യ മൃഗ സംഘര്‍ഷം പഠിക്കാനും സംസ്ഥാന തല സഹകരണം ഉറപ്പാക്കാനും കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും. കേരള – കര്‍ണാടക -തമിഴ്നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
🔹വയനാട് ജില്ലയിലെ വന്യമൃഗ ശല്യം എന്നന്നേക്കുമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് കളക്ട്രേറ്റ് പടിക്കല്‍ മാനന്തവാടി രൂപതയുടെ ഉപവാസം. കല്‍പ്പറ്റ നഗരത്തില്‍ പ്രകടനവും പൊതുയോഗവും തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
🔹തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.
🔹തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭര്‍ത്താവ് നയാസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നരഹത്യാകുറ്റം ചുമത്തിയ കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചര്‍ ചികിത്സ നല്‍കിയതുമൊക്കെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു.
🔹മലപ്പുറം എടവണ്ണപ്പാറയില്‍ 17 വയസുകാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ സിദ്ധിഖ് അലി അറസ്റ്റിലായി. പെണ്‍കുട്ടിയെ കരാട്ടെ മാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് വാഴക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും മറ്റൊരു പോക്സോ കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്.
🔹ചലോ ദില്ലി മാര്‍ച്ചിനിടെ യുവ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഹരിയാന പൊലീസും കേന്ദ്ര സേനയും കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് ആരോപണം. ഖനൗരി അതിര്‍ത്തിയില്‍ ആണ് യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിംഗ് കൊല്ലപ്പെട്ടത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി.
🔹ബൈജൂസ് ആപ്പിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. നാളെ ബൈജു രവീന്ദ്രനെ കമ്പനിയില്‍ നിന്ന് നീക്കാനായി മാര്‍ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകര്‍ അസാധാരണ ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല.
🔹റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ കൂലിപ്പട്ടാളത്തില്‍ ചേര്‍ത്തെന്നു പരാതി. തെലങ്കാന, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നു രണ്ടുപരും കര്‍ണാടകയില്‍ നിന്നു മൂന്നും ഗുജറാത്ത്,യുപി എന്നിവിടങ്ങളില്‍ നിന്നായി ഒരാള്‍ വീതവുമാണ് റഷ്യയില്‍ കുടുങ്ങിയത്.
🔹ഐപിഎല്‍ 2024 സീസണിന്റെ ആദ്യഘട്ട മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മൈതാനിയായ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം എഡിഷന് തുടക്കമാവുക.
🔹വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ഒരുകൂട്ടം സുന്ദരിമാര്‍ക്ക് നടുവില്‍ ഇരിക്കുന്ന വിനീതിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നടി നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ വിനീതിന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരെയാണ് പോസ്റ്ററില്‍ കാണുന്നത്.