Saturday, July 27, 2024
Homeഅമേരിക്ക"മാതാപിതാക്കളും ന്യൂ ജനറേഷനും" ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്

“മാതാപിതാക്കളും ന്യൂ ജനറേഷനും” ഫൊക്കാനാ വിമെൻസ് ഫോറം വെബിനാർ ഫെബ്രുവരി 24 ന്

ന്യൂ യോർക്ക്: ഫൊക്കാനാ വിമെൻസ് ഫോറം ടെക്സാസ് റീജിയന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 .00 (EST ) മണിക്ക് “മാതാപിതാക്കളും അവരുടെ ന്യൂ ജനറേഷൻ കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . കുട്ടികളുടെ മനോരോഗ വിദഗ്‌ദ്ധ ഡോ. സുനന്ദ മുരളീ എം .ഡി പ്രഭാഷണം നടത്തുകയും അതിന് ശേഷം പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും. അനില സന്ദീപ് പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. .

ഫൊക്കാനയ്ക്കും നോർത്ത് അമേരിക്കൻ മലയാളികൾക്കും അഭിമാനമായി ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജിന്റെ നേതൃത്വത്തിൽ നിരവധി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ റീജിയനുകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായാണ് “മാതാപിതാക്കളും ന്യൂ ജനറേഷനും” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നത്.

സമൂഹം പുരോഗമിക്കുംതോറും തലമുറകള്‍ തമ്മിലുള്ള വിടവുകളും വര്‍ദ്ധിക്കും. മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും ദിനംപ്രതി പുരോഗമനവീഥിയിലാണ്‌. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച്‌ കുട്ടികളുടെ ചിന്താശക്തിയിലും മാറ്റങ്ങളുണ്ടാകും .മാതാപിതാക്കളും മക്കളും തമ്മിലുള്ള സൗഹൃദം ആരോഗ്യപരമായ ഒരു കുടുംബബന്ധത്തിന്‌ അനിവാര്യമാണ്‌. അതിനു വേണ്ടി അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങൾ കൂടിയാണ് ആണ് ഈ സെമിനാറിന്റെ ചർച്ചാവിഷയം.

വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളത്തുമഠം , ജോയിന്റ് സെക്രട്ടറി ബിലു കുര്യൻ, അനിത ജോസഫ് ടെക്സസ് റീജണൽ കോർഡിനേറ്റർ , റീന സജു റീജണൽ സെക്രട്ടറി , , ഫൊക്കാന റീജിണൽ വൈസ് പ്രസിഡന്റ് സന്തോഷ് ഐയ്പ്പ് ന എന്നിവരും ഈ സെമിനാറിന് നേതൃത്വം നൽകും.

പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോണും എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും വിമെൻസ് ഫോറം സെമിനാറിന് പൂർണ്ണ പിന്തുണ നൽകുന്നു .

അമേരിക്കയിൽ വളരുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഈ വെബിനാറിൽ ചർച്ചാവിഷയം ആകുന്നത് . ഈ സെമിനാറിലേക്കു ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ഡോ. ബ്രിജിറ്റ്‌ ജോർജ് 847 -208 -1546, ഫാൻസിമോൾ പള്ളത്തുമഠം 713 -933 -7636.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

Most Popular

Recent Comments