ഞാനൊരു പെണ്ണാണ് പൊന്നാണ്.
ഞാനമ്മയാണ്, പെങ്ങളാണ്
ഭാര്യയാണ്.
സ്നേഹത്തിന്നടയാളമാണ്.
സഹനത്തിൻശക്തിയാണ്.
മണിയറയിൽലും ഞാനൊരു സ്ത്രീ
യാണ്.
എല്ലാത്തിനുമുപരി ഞാനൊരു
പെണ്ണാണ്.
അയിത്തം കല്പിച്ചു
മാറ്റാനുള്ളതല്ലഎന്നെ.
മാതൃത്വം എന്തെന്നറിയണമെങ്കിൽ
നീയുമോരമ്മയാകണം
പ്രസവികണം.
പേറ്റുനോവറിഞ്ഞു
നൊന്തു പ്രസവിച്ചു
തൻ മാറിലെ ചൂടും പാലും സ്നേഹവും
നൽകി
നിന്നെ ഞാൻ നീയാക്കി വളർത്തിയിട്ടും
എന്തേ
അറിയുന്നില്ല നീ പെണ്ണിൻവില.
അമ്മിഞ്ഞപാലിൻ മധുരം
ചുണ്ടിൽനിന്നും മായും മായും മുൻപേ
പെണ്ണിൻമാനം നശിപ്പിക്കുന്നു.
പെണ്ണിൻ ശരീരം കീറുമുറിച്ചു വില്പന
ച്ചരക്കാക്കുന്നു.
കല്യാണ കമ്പോളത്തിൽ വില്പന
ചരക്കാക്കി എന്നെ വിലപേശുന്നു.
എന്റെ കണ്ണുനീർ കാണാനാരുമില്ല.
പെണ്ണായി പിറന്നതെൻ ശാപം.
സ്രീധനം കുറഞ്ഞു പോയെന്ന പേരിൽ
കെട്ടിതൂക്കുന്നു കത്തിക്കുന്നു വിഷം
തരുന്നു കൊല്ലുന്നു
എന്തിനേറെ ആത്മഹത്യയായി
ചിത്രികരിക്കുന്നു.
കാണിക്കൾക്കെന്തു രസം കാണാനും
കേൾക്കാനും ചിത്രമെടുക്കാനും
സാമൂഹ്യ മാധ്യമങ്ങൾ വഴി
പ്രചരിപ്പിക്കാനും.
നിങ്ങൾക്കുമില്ലേ അമ്മ പെങ്ങന്മാർ.
എന്നിട്ടും അവരെല്ലാം മറക്കുന്നു.
ഒരിക്കലുയർത്തെണീറ്റ് വരുന്നുണ്ട്,
കണ്ണകിയെപ്പോലെ ഞാൻ
സംഹാരരുദ്രയായി പകരം വീട്ടാൻ.
അന്നറിയാം പെണ്ണിൻ ശക്തി.
എന്റെ അഗ്നിയിൽ ലോകം വെന്ത്
വെണ്ണീരാകും.
എന്തിനു പെണ്ണിനായി ഒരുദിനം
എന്നും പെണ്ണിൻ ദിനമല്ലേ.
ഒരുദിനം മാത്രമോർക്കാനുള്ളതല്ല
പെൺ ദിനം.