ആരോരുമുണരാത്തരാത്രിയിൽവിരി
യുന്ന-
പൂജയ്‌ക്കെടുക്കാത്തപൂവാണുഞാൻ
കൈതകൾതിങ്ങിനിറഞ്ഞഗ്രാമങ്ങളി
ൽ,
എന്നോടുമൊത്തിരുളിൽവിരിയുന്ന
പൂക്കളെ എന്നും
പവിത്രമായ്ചാർത്തുന്നുതേവേരി-
കണ്ണുതുറക്കാത്തകൽവിഗ്രഹങ്ങളിൽ.
പുന്നകൾപൂക്കുംപുറമ്പോക്കിലും,
തോട്ടിന്നിറമ്പിലെനീന്തൽകരയ്ക്കലും,
കൊയ്ത്തുപാടത്തിലെപൊട്ടക്കുളത്തി
ലും,
കാറ്റിന്റെപാട്ടിലെ താളത്തിനൊത്ത്-
ആടിത്തിമിർത്തൊരെൻപഴയകാലം
ഇന്നെന്റെയോർമ്മയിൽചുടുനൊമ്പരം .
കുട്ടിക്കിടാങ്ങളുടെകൈവിരുതിനാലെ-
കൈതോലമാടിക്കളിപ്പന്തുനെയ്തും,
കാറ്റിൽക്കറങ്ങുന്നകാറ്റാടിയായും,
പൊട്ടക്കുളത്തിലൊരുചെറുതോണിയാ
യും,
തത്തിക്കളിച്ചതിന്നോർമ്മമാത്രം.
മുള്ളുകൾനിരന്ന്
തഴച്ചുവളർന്നൊരെൻ-
കരിനീലച്ചേലുള്ളകൈതോലയ്ക്കുള്ളി
ലായ്,
മഴയേറ്റുവെയിലേറ്റനേകംചകോരങ്ങൾ-
മക്കളെവിരിയിയ്ക്കാൻകൂടുകൂട്ടി.
പാത്തുംപതുങ്ങിയുംനേർക്കുനേർവ
ന്നും,
കുശലംപറഞ്ഞുംപഴങ്കഥയ്ക്കൊപ്പം,
ഭൂതവുംഭാവിയുംചൊല്ലിമുത്തശ്ശിമാർ
കൈതോലയൊക്കയുമറുത്തെടുത്ത്;
അന്തിയുറങ്ങാൻതഴപ്പായനെയ്തും,
കൊയ്തുപുഴുങ്ങിയനെല്ലോന്നരിയുവാ
ൻ-
ചിക്കുപായ്-യൊരുപാട്നെയ്തുകൂട്ടി !
പെരുമഴയിൽനനയാതെചൂടുവാനും,
എരിവെയില്തടയുംതലച്ചൂടിയായും,
എൻതഴകളിഴചേർത്തുപുട്ടിൽനെയ്തു
കുത്തിപ്പൊളിച്ചചെമ്പാവരിനിറയ്ക്കു
വാൻ-
വാവട്ടമുള്ളെത്രവട്ടിനെയ്തു,കാതുകളി
ലണിയുവാൻ-തഴ-വളച്ചുണ്ടാക്കി-
കണ്ണിന്നുകൗതുകക്കമ്മലുകൾ !
ഇങ്ങനെയൊക്കെയുമായിരുന്നെന്നെ,
കുട്ടിക്കിടാങ്ങളുംവഴിപോക്കർപോലും-
ഒരുമാത്രപോലുംതിരിഞ്ഞുനോക്കാ
തെ,അനുദിനംമറികടന്നകലേയ്ക്ക്
പോവുമ്പോൾ
നിനയാതെയൊഴുകുന്നുമിഴിനൊമ്പരം
കരയുവാനറിയാത്തകൈതപ്പൂവിൽ.
കൊള്ളാം നല്ല വരികൾ
മനോഹരം
Very good