Monday, September 16, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

“Prayer is the key of morning
and bolt of the evening..”

– Mahathma Gandhi

പ്രാർത്ഥനയുടെ മഹത്വമറിഞ്ഞ ഗാന്ധിജിയുടെ വാക്കുകൾ..

🌿”ദൈവവുമായുള്ള
സംസ്സർഗമാണ് പ്രാർത്ഥന ”

എന്ന് വിശുദ്ധ ബൈബിളിലും

🌿” പ്രാർത്ഥനയേക്കാൾ
വലിയ ആയുധമില്ല ”

എന്ന് പരിശുദ്ധ ഖുറാനിലും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

പ്രാർത്ഥന എന്ത് എന്നും; പ്രാർത്ഥന മനുഷ്യജീവിതത്തിൽ പ്രതിസന്ധികൾ തരണം ചെയ്ത് മുമ്പോട്ട് പോകാനുള്ള വഴിയും നേരിടാനുള്ള ആയുധവുമാണെന്നും ബോദ്ധ്യപ്പെടുത്തുന്നു ഈ വചനങ്ങൾ ..

വ്യത്യസ്ത മേഖലകളിൽ ലോകപ്രശസ്തരായവരുടെ പട്ടികയിൽ ഉൾപ്പെട്ട മഹത് വ്യക്തിത്വങ്ങളിൽ വിരലിലെണ്ണാവുന്നവർ ഒഴിച്ച് ബാക്കിയെല്ലാവരും തന്നെ ദൈവ വിശ്വാസികളായിരുന്നു..!

ഈശ്വരൻ ഇല്ലെന്ന് വാദിച്ചും പ്രചരിപ്പിച്ചും ദൈവത്തെ നിന്ദിച്ചും
ദൈവ വിശ്വാസികളെ അപഹസിച്ചും ജീവിച്ച പ്രഗത്ഭരായ പലരും ഒടുവിൽ അത് തെറ്റായിപ്പോയി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് ലോകത്തോട് യാത്ര പറഞ്ഞവരാണ്..!

ബൊക്കാച്ചിയോ എഴുതിയ ഡെക്കാമറൺ എന്ന ലോകപ്രശസ്തമായ പുസ്തകം വായിച്ചതോർക്കുന്നു. റോമൻ കത്തോലിക്കാ സഭയേയും പുരോഹിതന്മാരേയും അവഹേളിക്കുന്ന കഥകൾ. ഇതെഴുതിയതിൽ ബൊക്കാച്ചിയോ പിന്നീട് ദു:ഖിച്ചു എന്ന് ചരിത്രം സാക്ഷിക്കുന്നു .

തൻ്റെ ബുദ്ധിക്കതീതമായ കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ടെന്ന് മനസ്സിലാക്കുമ്പോൾ എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന് ബോദ്ധ്യമാകും…

🌺” I can see how it might be possible for a man to look down upon the earth and be an atheist, but I cannot conceive how a man could look up into the heavens and say there is no God.”

– Abraham Lincoln

ദൈവമുണ്ടെന്ന് വിശ്വസിക്കാൻ ഇത്രയും ലളിതമായ വാക്കുകൾ മറ്റൊന്നില്ല.
രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളേയും പൂനിലാവുമായി ചിരിതൂകി നിൽക്കുന്ന ഹിമകരനേയും നോക്കി നിന്നാൽ ദൈവമില്ലെന്ന് ആർക്ക് പറയാനാവും..

ദൈവത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ദാവീദ് രാജാവ് പ്രതിസന്ധികൾക്ക് നടുവിൽ നിന്നുകൊണ്ട് തകർന്ന മനസ്സുമായി പ്രാർത്ഥിച്ചത്
ഇങ്ങനെ..

🙏”യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. കൂരിരുൾതാഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു. നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.”🙏

ദാവീദ് രാജാവിൻ്റെ ഈ പ്രാർത്ഥനയിൽ വിശ്വാസത്തിൻ്റെ തികവുണ്ട്.. അചഞ്ചലമായ വിശ്വാസമുണ്ട്.

മുമ്പിൽ ഇരുട്ട് മൂടിയിരിക്കുമ്പോൾ, മുമ്പോട്ട് പോകുവാൻ വഴിയറിയാതെ തപ്പിത്തടയുമ്പോൾ, ആരും ആശ്രയമില്ലെന്ന് തീർച്ചപ്പെടുത്തി പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് ചിന്തിച്ച് ഹതാശരായിത്തീരുമ്പോൾ , മൗനമായി ഈശ്വരൻ്റെ സന്നിധിയിൽ പ്രാർത്ഥനാപൂർവ്വം നിൽക്കാനായാൽ മുന്നോട്ടുള്ള പാത തെളിയും..
ശാന്തമായി യാത്ര തുടരാനാവും..

“കൂരിരുൾതാഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല
നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ”

ദാവീദ് രാജാവിൻ്റെ പ്രാർത്ഥന അവസാനിക്കുമ്പോൾ

“നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും”

എന്ന ഉത്തമ വിശ്വാസം ഹൃദയത്തിൽ നിറഞ്ഞതായി കണ്ടെത്താം..

നന്മയും കരുണയും ഈശ്വരനിൽ നിന്നും സ്വീകരിക്കുവാൻ പ്രാർത്ഥനാപൂർവ്വം ഓരോ ദിനവും ആരംഭിക്കാം…

എല്ലാ പ്രിയപ്പെട്ടവർക്കും
സ്നേഹപൂർവ്വം ശുഭ ദിനാശംസകൾ 💚🙏

ബൈജു തെക്കുംപുറത്ത്✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments