1930കളിലൊന്നും തടി മുളകൾ കയറ്റി പോകുന്ന സമ്പ്രദായം ഇല്ലായിരുന്നു. അന്ന് ലോറി ഉണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ലോറികൾ വന്നത്. 1947ന്റെ ശേഷമാണ് ലോറികളിൽ കയറ്റി പോക്ക് തുടങ്ങുന്നത്. അതു വരേയ്ക്കും മേഖലകളിൽ നിന്നും തടി മുള എന്നിവ ട്രെയിൻ മാർഗവും പുഴ മാർഗവും ആണ് പോയിരുന്നത് .
1924 ലാണ് വഴിക്കടവ് മഞ്ചേരി ബസ് ആരംഭിക്കുന്നത്. മഞ്ചേരിയിലേക്ക് പോകാനുള്ളവർ എടക്കര പാലുണ്ട . ചുങ്കത്തറ ചന്തക്കുന്ന് ചെട്ടിയങ്ങാടി എന്നിവിടങ്ങളിൽ വന്നു നിൽക്കും . എടക്കരയിൽ നിന്ന് നിലമ്പൂർ വരേണ്ടവർ മിക്കവാറും നടക്കാൻ ഇടവരും നടക്കുന്നവരെ കണ്ടാൽ ബസ് നിർത്തി മഞ്ചേരിയിലേക്ക് ഉണ്ടോ എന്ന് കണ്ടക്ടർ ചോദിക്കും, അപ്പോൾ ആളുകൾ ഞങ്ങൾ നാലാള് നിലമ്പൂർ വരെയുണ്ട് ചാർജ് എന്താവും എന്ന് ചോദിക്കും, നാലാൾക്ക് ഉറുപ്പികയാണെന്ന് കണ്ടക്ടർ പറയുമ്പോൾ പന്ത്രണ്ടെണ തരാം എന്ന് ആളുകൾ പറയും ഇത് കേൾക്കുമ്പോൾ കണ്ടക്ടർ അവരോട് കയറാൻ പറയുന്നു.
ബസിന് ചാർജോ റൂട്ടോ സമയവും ഒന്നും ഇല്ലായിരുന്നു മഞ്ചേരിയിൽ ഇറങ്ങുമ്പോൾ കണ്ടക്ടറോട് ഞങ്ങളെയും കാത്തുനിൽക്കണമെന്ന് . ആവശ്യപ്പെടുന്നു. അപ്പോൾ കണ്ടക്ടർ ഒരു സമയം പറയും, ആ സമയത്ത് എത്തുന്നവരെയും കൊണ്ട് ബസ് പുറപ്പെടും. അല്ലാത്തവർ ആവശ്യങ്ങൾ കഴിഞ്ഞാൽ ഒന്നിച്ചു നടക്കും . നാല് നാലരക്ക് മഞ്ചേരിയിൽ നിന്ന് പുറപ്പെട്ട രാത്രി നിലമ്പൂരിൽ എത്തും വെളിച്ചത്തിനു വേണ്ടി ചുവട്ട് കുറ്റി മണ്ണെണ്ണ എല്ലാം കരുതിയായിരിക്കും.
രണ്ടാം ലോകമഹായുദ്ധം പെട്രോളും ഡീസലും കിട്ടാത്ത കാലം ബസുകൾ ഓടുന്നതിന് ബസ്സിന്റെ പിന്നിൽ ഏകദേശം അഞ്ച് അടി ഉയരവും മൂന്നിഞ്ച് വണ്ണത്തിൽ ചെമ്പ് കൊണ്ട് ഉണ്ടാക്കിയ ഒരു സ്റ്റീം ഉണ്ടായിരിക്കും. ചായ വെള്ളം തളിപ്പിക്കുന്ന സമാവർ . രീതിയിൽ താഴെ ഭാഗം ഒരു കിനാങ്കി കൽക്കരി നിറച്ച് തീ കൊടുക്കും ഉള്ളിലേക്ക് കൽക്കരി കേറ്റി കത്തിക്കാൻ ഒരു ഫാൻ ഉണ്ട്.
1900 മുതൽ 1960 വരെ കാളവണ്ടി ഓട്ടം ഉണ്ടായിരുന്നു നിലമ്പൂരിൽ നിന്ന് വണ്ടൂരിലേക്ക് കാളവണ്ടി വാടക നാല് രൂപയും പൂക്കോട്ടുംപാടം കരുളായി ഭാഗത്തേക്ക് മൂന്നു രൂപയും ആയിരുന്നു കൂടാതെ വണ്ടിക്കാരന് ചോറും ചായയും വാങ്ങിക്കൊടുക്കണമായിരുന്നു . സാമ്പത്തികമായി കഴിവുള്ളവർ യാത്രക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു.
കേട്ടതും അറിഞ്ഞതും മാത്രമല്ല ചരിത്രങ്ങൾ ഇനിയും ഒരുപാട് ചരിത്രങ്ങൾ നിലമ്പൂരിൽ ഉറങ്ങിക്കിടക്കുന്നുണ്ട്. അതിനെ ചെറുതായിട്ടൊന്നു ഉണർത്താൻ നോക്കുകയാണ്.
നന്നായിട്ടുണ്ട്
നിലമ്പൂരിനു കുറിച്ചുള്ള അറിവുകൾ
ഇനിയും ഇത് പോലെയുള്ള അറിവുകൾ പകർന്നു തര നന്ദി നമസ്കാരം
നല്ലറിവുകൾ
നിലമ്പൂർ അറിവുകൾ വളരെ ആകാംക്ഷയോടെയാണ് വായിക്കുന്നത് തുടരൂ