Sunday, December 22, 2024
Homeമതംശ്രീ കോവിൽ ദർശനം (33) 'പകുതി ഹനുമാൻ - പകുതി ഗണപതി' ✍ അവതരണം: സൈമ...

ശ്രീ കോവിൽ ദർശനം (33) ‘പകുതി ഹനുമാൻ – പകുതി ഗണപതി’ ✍ അവതരണം: സൈമ ശങ്കർ മൈസൂർ.

സൈമ ശങ്കർ മൈസൂർ.

ഭക്തരെ…..!
അർദ്ധനാരീശ്വരം എന്ന് കേട്ടിട്ടുണ്ടാകുമല്ലേ… അതായത് ശിവ പരമാത്മാവും, പ്രകൃതിയാകുന്ന പാർവ്വതിയും ചേരുന്ന അർദ്ധനാരീശ്വരം… അതുപോലേ ശങ്കരനാരായണവും കേട്ടിരിക്കും…. പകുതി ശിവഭഗവാനും, പകുതി നാരായണനും….

എന്നാൽ നിങ്ങൾ വിനായകഹനുമാനേ കണ്ടിട്ടുണ്ടോ… അപൂർവ്വമായി ഇങ്ങനെയൊരു പ്രതിഷ്ഠയുള്ള ക്ഷേത്രം നിലവിലുണ്ട്. ആദിന്ത്യപ്രഭു എന്നാണ് ഇത് അറിയപ്പെടുന്നത്.

ചെന്നൈയിലെ അഡയാർ മൂലയിൽ നിന്ന് സർദാർ പട്ടെൽ റോഡിൽ ഗിണ്ടിയിലേക്ക് യാത്ര ചെയ്യുമ്പോൾ, ഇടതുവശത്ത് ബഹിംഹാം കനാലിനോട് (Bahimham Canal) ചേർന്ന് മദ്ധ്യകൈലാസ് എന്ന ശിവക്ഷേത്രം കാണപ്പെടുന്നു.

ശ്രീ കാഞ്ചി മഠത്തിലെ ശ്രീ പരമാചാര്യരുടെ മാർഗനിർദേശപ്രകാരം 1977 ൽ ഈ ക്ഷേത്രത്തിൽ ഒരു ഗണപതി ക്ഷേത്രം നിർമ്മിച്ചു. തുടർന്ന് തിരുമല തിരുപ്പതി വെങ്കടേശ്വര ദേവസ്ഥാനം ഈ ക്ഷേത്രത്തിലേക്ക് ഒരു വിശിഷ്ഠമായ ഗണപതി വിഗ്രഹം സമർപ്പിക്കുകയും, ക്ഷേത്രത്തിൽ വെങ്കടേശ്വര ആനന്ദ വിനായകൻ എന്ന പേരിൽ, 1984 ജൂലൈ 15-ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ച് കുംഭാഭിഷേകവും നടത്തി.

എന്നാൽ ബജന സമ്പ്രദായത്തിൽ “തുടക്കമില്ലാത്തതും എന്നാൽ എല്ലാത്തിന്റേയും തുടക്കവുമായ ഗണപതിയും, ചിരംജീവിയായി – ഒരിക്കലും ഒടുക്കമില്ലാത്തവനുമായ ഹനുമാനേയും” ഒരു വിഗ്രഹത്തിൽ പ്രതിഷ്ഠിക്കണമെന്ന ദേവപ്രശ്നത്തെ തുടർന്ന് ഇവരെ തമ്മിൽ യോജിപ്പിച്ചു കൊണ്ട് ആദീന്ത്യപ്രഭുവിനെ യാഥാർത്ഥ്യമാക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്തു. 1994-ൽ ആദീന്ത്യ പ്രഭുവിന് കുംഭാഭിഷേകവും നടത്തി. ശ്രീ കാഞ്ചി മഠത്തിലെ പരമാചാര്യരുടെ കീഴിലായിരുന്നു ചടങ്ങുകൾ.

ഒമ്പത് തുളസി ഇലകളും ഒമ്പത് എരുക്കിൻ പൂക്കളും ചേർത്തു വച്ച് ശ്രീആദിന്ത്യ പ്രഭുവിൻ്റെ പാദങ്ങളിൽ അർപ്പിച്ചാൽ ജീവിത ദുരിതത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതുന്നു. കൂടാതെ , ധനുർ മാസത്തിലെ വിനായക ചതുർത്ഥിയും ഹനുമന്ത് ജയന്തി പൂജയും എടുത്തു പറയേണ്ടതാണ്.

ക്ഷേത്രത്തിൻ്റെ പ്രവർത്തന സമയം: രാവിലെ 6 മുതൽ രാത്രി 8.30 വരെ
ഓഫീസിൻ്റെ പ്രവർത്തന സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 5 മുതൽ രാത്രി 8.30 വരെയും.

സൈമശങ്കർ, മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments