Saturday, December 21, 2024
Homeനാട്ടുവാർത്തസ്വർണപതക്കം

സ്വർണപതക്കം

കോട്ടയ്ക്കൽ.:- ആര്യവൈദ്യൻ പി.മാധവവാരിയർ സ്മാരക സ്വർണമെഡലിന് കോട്ടയ്ക്കൽ
വിപിഎസ് വി ആയുർവേദ കോളജ് പഞ്ചകർമ വിഭാഗത്തിലെ ഡോ.എൻ.കെ.പ്രിയ അർഹയായി. സൈനസൈറ്റിസ് രോഗത്തിനു പ്രതിവിധിയായി നാസൽസ്പ്രേയുടെ സാധ്യതകളെക്കുറിച്ചുള്ള പ്രബന്ധത്തിനാണു സ്വർണമെഡൽ.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പ്രഥമ മാനേജിങ് ട്രസ്റ്റിയായിരുന്ന ആര്യവൈദ്യൻ പി.മാധവവാരിയരുടെ സ്മരണയ്ക്കായി 2009 മുതലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ആയുർവേദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പ്രബന്ധാവതരണ മത്സരം നടത്തിയാണു ജേതാവിനെ കണ്ടെത്തുന്നത്. വിവിധ കോളജുകളിൽ നിന്നായി 21 പേർ മത്സരത്തിൽ പങ്കെടുത്തു.
– – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments