Thursday, January 2, 2025
Homeകേരളംശബരിമല 16ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്

ശബരിമല 16ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്

ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മ വൈഷ്ണവി.

തുലാമാസ പൂജയ്ക്കായി ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം ലഭിക്കും.17 മുതൽ 21 വരെയാണ് പൂജകൾ.21ന് രാത്രി 10ന് നട അടയ്ക്കും.

പുതിയ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 17ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം സന്നിധാനത്തു നടക്കും.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.

ശബരിമല – മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയേയും വൈഷ്ണവിയേയും
പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകുകയായിരുന്നു.
2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് K.T. തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി ശ്രീ പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും
പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവി
മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments