ഓയൂർ: ഒൻപതാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.വിളക്കുടി, കാരിയറ, യദുവിഹാറിൽ യദുകൃഷ്ണൻ ( 21 ) ആണ് പിടിയിലായത്. പൂയപ്പള്ളി പോലീസ് സ്റ്റേഷൻപരിധിയിൽപ്പെട്ട ഇൻസ്റ്റാഗ്രാമിൽ ക്കൂടി പരിചയപ്പെട്ട പെൺകുട്ടിയുമായി യദുകൃഷൻ പ്രണയത്തിലാവുകയും ജില്ലയുടെ പലഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഢനത്തിന് ഇരയാക്കുകയായിരുന്നു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുയും ചെയ്തു. തുടർന്നാണ് യദുകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ബിജു എസ്.റ്റിയുടെ നിർദ്ദേശപ്രകാരം എസ് ഐ മാരായ അനീസ്, രജനീഷ് ,എ എസ് ഐ ഷീബ, സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, റിജു, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യദുകൃഷ്ണ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.