പത്തനംതിട്ട :- കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുപുറം എത്തി റോഡ് ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ് വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് . ഇന്ന് രാവിലെ ആണ് സംഭവം.
ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെ എസ് ആര്‍ ടി സി ബസ്സ് ആണ് തനിയെ ഉരുണ്ടു പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയും കടന്നു അപ്പുറം ഉള്ള കടയുടെ മുന്നില്‍ ഉള്ള റോഡ് ബാരിക്കേഡ് തകര്‍ത്തു നിന്നത് .
ഈ സമയം നിരവധി വാഹനങ്ങള്‍ കടന്നു വരുന്നുണ്ടായിരുന്നു .എന്നാല്‍ ഒരു വാഹനത്തിലും ഇടിച്ചില്ല . ബസ്സ് ഉരുണ്ടു വരുന്നത് കണ്ടുകൊണ്ടു ഓടി മാറിയ രണ്ടു പേരില്‍ ഒരാള്‍ക്ക് മറിഞ്ഞു വീണു പരിക്ക് ഉണ്ട് . സ്കൂള്‍ സമയം ആയിരുന്നു എങ്കില്‍ അപകട വ്യാപ്തി കൂടിയേനെ.ബസ്സ് എങ്ങനെ തനിയെ ഉരുണ്ടു വന്നു എന്നത് സംബന്ധിച്ച് അന്വേഷിച്ചു കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .