കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതത്തിൽ ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
മാർച്ച് 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.
സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം.
കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ കുക്കു പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ക്കായി കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കരുനാഗപ്പള്ളി കെ എസ് ഇ ബി ഓഫീസിന് പടിഞ്ഞാറ് താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.