ബാംഗ്ലൂർ : സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എഐ ഉപയോഗിച്ച് ഒമ്പതാംതരത്തിൽ പഠിക്കുന്ന മകളുടെ നഗ്നചിത്രങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന സഹപാഠികൾക്കെതിരെ പരാതിയുമായി പിതാവ് രംഗത്ത്. സോഷ്യൽ മീഡിയയിൽ തന്റെ മകളുടെയും അവളുടെ സഹപാഠിയുടെയും നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്നും നടപടി വേണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അതെസമയം ഇദ്ദേഹത്തിന്റെ മകളുടെ സഹപാഠിയിൽ നിന്ന് പരാതി വന്നിട്ടില്ല. ബെംഗളൂരുവിലെ ഒരു പ്രമുഖ സിബിഎസ്ഇ സ്കൂളിലാണ് സംഭവം.
ഇൻസ്റ്റഗ്രാമിലെ ഒരു ഗ്രൂപ്പ് ചാറ്റിലാണ് കുട്ടികൾ സഹപാഠിയുടെ നഗ്നചിത്രം നിർമ്മിച്ച് പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. ഈ ഗ്രൂപ്പിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയുണ്ടായിരുന്നില്ല. മറ്റ് വിദ്യാർത്ഥികൾ പറഞ്ഞാണ് പെൺകുട്ടി ഇക്കാര്യം അറിഞ്ഞത്.
മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നതെന്ന് വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. ഈ അക്കൗണ്ട് പ്രൈവറ്റാണെന്നിരിക്കെ തന്റെ ഫ്രണ്ടായ മറ്റാരോ ആണ് കുറ്റകൃത്യ ചെയ്തവർക്ക് ഫോട്ടോ എടുത്തു നൽകിയതെന്ന് സംശയിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങൾ മാത്രമാണ് പെൺകുട്ടി ഇൻസ്റ്റയിൽ ഇതുവരെ ഇട്ടിട്ടുള്ളത്. ഇവയിലൊരെണ്ണമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്.
പെൺകുട്ടി പരാതി പൊലീസ് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇസ് സ്കൂളിന്റെ അച്ചടക്കപ്രശ്നമായാണ് കണക്കാക്കുന്നതെന്നും ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും സ്കൂളിന്റെ പ്രിൻസിപ്പൽ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് സൈബർ സെല്ലിൽ പരാതി നൽകിയത് ശരിയായ നടപടിയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.