ഗുജറാത്തിലെ ജാംനഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ഒരു ജാഗ്വാർ യുദ്ധ വിമാനത്തിൽ നിന്ന് അപകടത്തിന് മുമ്പ് ഒരു പൈലറ്റ് വിജയകരമായി പുറത്തേക്ക് ചാടിയെങ്കിലും മറ്റൊരാളെ ഗ്രാമവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിൽ ആണ് വിമാനം തകർന്നു വീണത്. അവിടെ നിന്നും പുറത്തുവന്ന വീഡിയോകളിൽ തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റും കത്തിക്കൊണ്ടിരിക്കുന്ന ഒരു വയലിന്റെ ഭാഗം കാണാം.
പതിവ് പരിശീലന പറക്കലിനിടെയാണ് ജാഗ്വാർ തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പൈലറ്റ് വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് ചാടി, മറ്റൊരാളെ ഗ്രാമവാസികൾ മരിച്ച നിലയിൽ കണ്ടെത്തി.
ജാഗ്വാർ ഒരു ഇരട്ട എഞ്ചിൻ ഫൈറ്റർ ബോംബറാണ്. സിംഗിൾ, ട്വിൻ സീറ്റ് എന്നീ വകഭേദങ്ങളുണ്ട്. ഇത് വ്യോമസേനയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. 70 കളുടെ അവസാനത്തിൽ ആണ് ആദ്യമായി ജാഗ്വാർ ഉപയോഗിച്ചത്. ഇത് ഇപ്പോൾ വളരെയധികം നവീകരിച്ചു.