എല്ലാവർക്കും നമസ്കാരം
ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമല്ലേ. മുളകുബജി ആയാലോ. കടയിൽ കിട്ടുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു മുളകുബജി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
🌶️മുളകുബജി
🌿 ആവശ്യമായ സാധനങ്ങൾ
🌶️ബജി മുളക് – 8 എണ്ണം
🌶️ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് – ഒരു കപ്പ്
🌶️മല്ലിയില പൊടിയായി അരിഞ്ഞത് – ആവശ്യത്തിന്
🌶️ഉപ്പ് – പാകത്തിന്
🌶️മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🌶️കടലമാവ് – 1 1/2 കപ്പ്
🌶️ഉപ്പ് – പാകത്തിന്
🌶️കുക്കിംഗ് സോഡ – ഒരു നുള്ള്
🌶️കായപ്പൊടി – 1/4 ടീസ്പൂൺ
🌶️മുളകുപൊടി – 1 ടീസ്പൂൺ
🌶️വെള്ളം – ആവശ്യത്തിന്
🌶️എണ്ണ വറുത്തെടുക്കാൻ ആവശ്യമായത്
🌿ഉണ്ടാക്കുന്ന വിധം
🌶️ഉരുളക്കിഴങ്ങ്, മല്ലിയില, ഉപ്പ്, മഞ്ഞൾപൊടി ഇവ ഒന്നിച്ചാക്കി കുഴച്ച് യോജിപ്പിച്ചു വയ്ക്കുക.
🌶️കടലമാവിലേക്ക് ഉപ്പ്, സോഡ, മുളകുപൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കി ആവശ്യത്തിനുള്ള വെള്ളമൊഴിച്ച് ഇഡ്ഡലി മാവിൻ്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക.
🌶️മുളക് കഴുകി വൃത്തിയാക്കി വെള്ളം മുഴുവനും ഒപ്പിയെടുത്ത് അറ്റം മുതൽ ഞെട്ടുവരെ പിളർന്നു വയ്ക്കുക. തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ടിൽ നിന്നും കുറച്ചെടുത്ത് മുളകിൽ നിറയ്ക്കുക. മുഴുവൻ മുളകും ഇങ്ങനെ ചെയ്യുക.
🌶️മുളകു നിറച്ചത് ബാറ്ററിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
🌶️ചൂടുചായയ്ക്കൊപ്പം സെർവ് ചെയ്യാം.