വിശ്വസ്ഥതയുടെ ഉത്തമ ഉദാഹരണം 7 ഭാഗ്യസംഖ്യാക്കാർ .
എല്ലാ ഇംഗ്ലീഷ് മാസത്തിലെയും 7, 16, 25 – എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ – 7 ആണ്.
യോഗനിഷ്ഠയിലും മന്ത്രതന്ത്രങ്ങളിൽ താൽപ്പര്യം ഉള്ളവരും, വിശ്വസ്ഥരും, ആത്മാർത്ഥതയുള്ളവരും -ആയിരിക്കും ഇവർ.അതു പോലെ നല്ല വശ്യതയുള്ളവരും ആണ്.
അലങ്കാര പ്രീയർ അല്ലെങ്കിലും എളിയ വേഷധാരണത്തിന് ഒരു വശ്യതയും അഴകും ഉണ്ടായിരിക്കും.
മതം, ജ്യോതിഷം, മന്ത്ര ദീക്ഷ , തത്വചിന്ത, ക്ഷുദ്ര കർമ്മങ്ങൾ , ആഭിചാര പ്രവൃത്തികൾ, ദുർമൂർത്തികളെ പുജിക്കൽ, സാഹിത്യ കലകളിൽ താൽപ്പര്യം, നിഗൂഡ ശാസ്ത്രങ്ങളിൽ താൽപ്പര്യം, രഹസ്യ ബന്ധങ്ങൾ, വൈരാഗ്യ ബുദ്ധി, കലഹം, മയക്കുമരുന്നുകളിൽ താൽപ്പര്യം, സസ്യസം എന്നിവയിൽ അതീവ താൽപ്പര്യം എന്നിവ ഇക്കൂട്ടരുടെ പ്രത്യേകതകൾ ആണ്.
കേതു തൃപ്തികരമല്ലാതെ ആണ് നിൽക്കുന്നതെങ്കിൽ അതായത് നീച ഭാവത്തിലാണെങ്കിൽ – ഈ സംഖ്യയിൽ ജനിച്ചിരിക്കുന്നവർക്ക് – പങ്കാളികളെ കൊണ്ടും സന്താനങ്ങളെ കൊണ്ടും ദുഃഖം, അധികാരികളുടെ അപ്രീതി, വിദ്യാ തടസം, ധനനഷ്ടം, സുഹൃത്തുക്കളുമായി കലഹം, അഗ്നി ഭയം, ആയുധങ്ങളാൽ ആപത്തുകൾ, അപവാദം, സ്ത്രീകളാൽ ചതിക്കപ്പെടുക, വിദേശ വാസത്തിൽ ബുദ്ധിമുട്ടുകൾ, ഇടവിട്ടുള്ള സുഖദുഃഖാനുഭവങ്ങൾ എന്നിവ ഫലത്തിൽ വരും.അതു പോലെ ഇങ്ങനെയുള്ളവർക്ക് ഏത് കാര്യത്തിലും ഉൾക്കാഴ്ച,വിവേചന ശക്തിതി എന്നിവ കുറവായിരിക്കും. ഏത് സംഗതി ചെയ്യുമ്പോളും അത് വിജയിക്കുമോ? എന്ന സംശയം , സ്വയം നശിക്കുകയും നശിപ്പിക്കുന്ന സ്വഭാവവും കാണാവുന്നതാണ്.
പരാശ്രയ ശീലം, പരാന്ന ഭോജനം? പരസന്താന പാലനം തുടങ്ങിയ ശീലങ്ങൾ ഒക്കെ അനുഭവത്തിൽ വരും. ആയതിനാൽ ജീവിതത്തിൽ ഇങ്ങനെയൊക്കെ അനുഭവം വരുന്നവർ – കേതു പ്രീതി വരുത്തുകയാണ് പ്രതിവിധി. ശ്രീമഹാ ഗണപതി ഭജനം ഗുണം ചെയ്യം.
സാഹസീകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പ്രശസ്തരാവണമെന്ന ആഗ്രഹം സഫലീകരിക്കും.
എന്നാൽ അതിനനുസരിച്ച് സാബത്തീ ക ഉന്നതി ലഭിക്കില്ല.
എല്ലാ വർഷവും ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20 വരെയും നവംബർ 21 മുതൽ ഡിസംബർ 20 വരെയും ഫബ്രുവരി 21 മുതൽ മാർച്ച് 20 വരെയും ഉള്ള കാലയളവുകളിൽ – 7, 16, 25, എന്നീ തീയതികളിൽ ജനിച്ചവർക്കെല്ലാം ഗുണാനുഭവം കുടുതലായിരിക്കും.
കലാപ്രവർത്തനം ഏറെ ഇഷ്ടപ്പെടുന്ന ഇവർ രാഷ്ട്രീയ രംഗത്തും ഉന്നതിയിലെത്തുന്നതായി കാണാം.
വിധി സംഖ്യാ, നാമസംഖ്യ, രാശി സംഖ്യ എന്നിവ കൂടി ഇവരുടെ ഭാഗ്യ സംഖ്യയ്ക്ക് അനുകൂലമായി വരുകയാണെങ്കിൽ – സമൂഹത്തിൽ വളരെ ഉയരങ്ങളിലെത്തിച്ചേരാനിവർക്ക് സാധിക്കും.
ഈ സംഖ്യയിൽ ജനിച്ച മിക്ക പുരുഷൻമാരും സ്ത്രീധന വിരോധികൾ ആയിരിക്കും –
ഷിപ്രകോപത്തിനുടമകൾ ആയതിനാൽ സൗഹൃദം നീണ്ടു നിൽക്കില്ല അതിനാൽ തന്നെ സുഹൃത്തുക്കൾ കുറവായിരിക്കും.
ധനപരമായ കാര്യങ്ങളിൽ അധികമായ സൗഭാഗ്യങ്ങൾ ഉണ്ടാവില്ല എങ്കിലും ആത്മീയതയിൽ സമ്പന്നരാണിവർ.
സ്ത്രീകൾക്ക് പൊതുവെ നല്ല നിലയിലുള്ള വിവാഹബന്ധം ലഭിക്കും.
പ്രതിരോധ ശക്തി കുറവ്, പക്ഷപാതം, വയറിന് അസുഖങ്ങൾ, പൊതുവെ കാഴ്ചയ്ക്ക് ദുഃഖിതരും ക്ഷീണിതരും ആയിരിക്കും.
മദ്യപാനം, പുകവലിയും പുകയിലയുടെ ഉപയോഗവും, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ പൂർണ്ണമായും ഒഴിവാക്കണം.
ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും. ആഹാരക്രമത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. രാത്രിയിൽ മിതാഹാരം ശീലിക്കുന്നതാണ് നല്ലത്.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഗുണകരമായിരിക്കും.
7-കാർ 1 (1,10,19, 28 )അല്ലെങ്കിൽ 2 (2, 11, 20, 29 ) എന്നീ സംഖ്യകളിൽ ജനിച്ചവരെ വിവാഹം കഴിക്കുകയാണെങ്കിൽ സൽ സന്താനങ്ങളോടുകൂടിയതും സന്തോഷ പ്രദവും ആയ കുടുബ ജീവിതം ലഭിക്കുന്നതായിരിക്കും.
ജീവിതത്തിലെ പല നിർണ്ണായക കാലഘട്ടങ്ങളിലും വിവാഹ മോചനത്തെക്കുറിച്ചു പോലും ചിന്തിച്ചു പോകുന്നവരാണിവർ.
വൈഡൂര്യം (cat’s eye) ആണ് ഏറ്റവും അനുയോജ്യമായ രത്നം, വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കുന്നത് ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ,
അജ്ഞാതമായ ബാധകൾ, ശത്രുക്കൾ, ഗൂഢമായ ആക്രമണം തുടങ്ങിയവയിൽ നിന്ന് രക്ഷനേടാനും . മനോസുഖം. ശരീരാരോഗ്യം സംരക്ഷിക്കാനും, സമ്പത്തുണ്ടാവാനും രത്ന ധാരണം പ്രയോജനപ്പെടും.
വൈഡൂര്യ ധരിക്കുന്നതിലൂടെ കേതു ദോഷത്തിന് ശാന്തി ലഭിക്കുന്നു.
തിങ്കൾ, ഞായർ എന്നീ ദിവസങ്ങളും 7,16, 25, 2, 11, 20, 29, 1,10, 19, 28 എന്നീ തീയതികളും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും അനുകൂലമായ ദിക്ക് വടക്ക് പടിഞ്ഞാറ് ആണ്.
ഉപാസിക്കേണ്ട ദേവത- ശ്രീ മഹാഗണപതി – ആണ്.
(ലക്ഷ്മി – ഗണപതി – സരസ്വതി) എന്ന ക്രമത്തിലും ഉള്ള ഒരു ഫോട്ടോ ഭക്തി പൂർവ്വം ആരാധിക്കുന്നതും ഗുണപ്രദമാണ്.
കറുത്തതും വെളുത്തതും ആയ എള്ള് കൂട്ടി കലർത്തി ഒഴുക്കുള്ള ജലാശയത്തിൽ നിക്ഷേപിക്കുന്നത് ഗുണകരമാണ്.
“ഓം കേം കേതവേ നമഃ”
എന്ന മൂലമന്ത്രം നിത്യം 108 തവണ ജപിക്കുക.
വിനായകചതുർത്ഥി ദിനം ഉപവാസ അനുഷ്ഠിച്ച് ശ്രീ മഹാഗണപതിയെ ഉപാസിക്കുന്നതും ഉത്തമം ആണ്.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.