Logo Below Image
Monday, May 26, 2025
Logo Below Image
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: ചേലക്കാടൻ ആയിഷ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ചേലക്കാടൻ ആയിഷ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മറ്റുള്ളവർക്ക് മാതൃകയാവാൻ കഴിയുക എന്നത് എല്ലാവർക്കും സാധിക്കാത്ത ഒന്നാണ്. അതിന്റെ പിന്നിൽ മനക്കരുത്തും ത്യാഗവും ക്ഷമയും ഉന്മേഷവും ഒക്കെ ആവശ്യമാണ്. ചേലക്കോടൻ ആയിഷ അത്തരത്തിലൊരു മാതൃകാതാരമായിരുന്നു.

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിനിർത്തി കേരളത്തിന് സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തിയ ചേലക്കാടൻ ആയിഷ പിൽക്കാലത്ത് അറിവിൻ്റെ അക്ഷരവെളിച്ചം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.

അമ്പെത്തെട്ടാം വയസ്സിൽ കാവനൂർ കുറ്റിക്കുള്ളിൽപ്പറമ്പ് അംഗണവാടിയിലെ പത്തേളം പേർക്കൊപ്പമാണ് ആയിഷ സാക്ഷര വെളിച്ചത്തിൻ്റെ ലോകത്തേക്ക് കടന്നത്. അക്ഷരങ്ങളോട് ചങ്ങാത്തം കൂടി പ്രായത്തെ തോൽപ്പിച്ച മനോധൈര്യവുമായ് പഠന നാളുകളിൽ തന്നെ ആയിഷ ശ്രദ്ധിക്കപ്പെട്ടു.

സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നിർവ്വഹിക്കാൻ തെരെഞ്ഞെടുക്കപ്പെട്ടവരുടെ നീണ്ട ലിസ്റ്റിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആയിഷക്ക് കുറി വീണത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ അടക്കം പല പ്രമുഖരും കേരളത്തിൻ്റെ ചരിത്രനേട്ടം ആയിഷയുടെ വാക്കുകളിലൂടെ കേട്ടറിയാൻ അന്ന് മാനാഞ്ചിറ മൈതാനത്ത് എത്തിയിരുന്നു.

കേവലം ഒരു ഗ്രാമീണയായ മുസ്ലിം സ്ത്രീ ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് ഒറ്റ വാക്യത്തില്‍ ഒതുക്കിയാണ്. ‘കേരളം സമ്പുര്‍ണ സാക്ഷരതാ സംസ്ഥാനമായി ഞാന്‍ പ്രഖ്യാപിക്കുന്നു’ എന്നു മാത്രം. ലോകം ആ വാചകം ശ്രദ്ധിച്ചു. അതിനു ശേഷമുള്ള ജീവിതം ആയിഷ ചിലവഴിച്ച് അക്ഷരവെളിച്ചം സഹജീവികൾക്ക് പകർന്നു കൊടുക്കാനായിരുന്നു. സർക്കാരിൻ്റെ സാക്ഷരതാ അംബാസിഡറായും അവർ അറിയപ്പെട്ടിരുന്നു.

എല്ലാകാര്യത്തിലും ഒരു മോഡന്‍ ആവുകയായിരുന്നു. പ്രായത്തെ പ്രശ്‌നമാക്കേണ്ടതില്ല പഠനത്തിന് എന്നവര്‍ ജീവിച്ചു കാണിച്ചുതന്നു. വെറും അക്ഷരജ്ഞാനം നേടി തൃപ്തിയടയാന്‍ അവരുടെ മനസനുവദിച്ചില്ല. ഏഴാം ക്ലാസും, എസ്.എസ്.എല്‍. സിയും പ്ലസ്ടുവും അവര്‍ ജയിച്ചു കയറി. തുടര്‍ന്നു പഠിക്കാന്‍ ഏറെ മോഹിച്ചു. പക്ഷെ വിട്ടുമാറാത്ത അസുഖം അവര്‍ക്കതിന് തടസമായി. എങ്കിലും മനസിന്റെ വെമ്പല്‍ മരിക്കും വരെ കെട്ടടങ്ങിയിട്ടില്ല.

ചേലക്കാടന്‍ ആയിഷ എന്ന വ്യക്തിയില്‍ നിന്ന് സമൂഹത്തിന് പഠിക്കാന്‍ ഏറെയുണ്ട്. അക്ഷരവെളിച്ചത്തില്‍ നിന്ന് ആട്ടിപ്പായിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധിയാണവര്‍. പെണ്ണായി പിറന്നത് കൊണ്ട് പുറം വെളിച്ചം കാണാനും അക്ഷരം പഠിക്കാനും അവസരം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്.

പ്രായം തൊണ്ണൂറ്റി ഒന്നിലെത്തിയിട്ടും പഠിക്കാനും, ലോകകാര്യങ്ങള്‍ അറിയാനും ആവേശം കാണിച്ച ആയിഷുമ്മ 2013 ഏപ്രിൽ 4 ന് അന്തരിച്ചു. മൊയ്തീൻ കുട്ടിയാണ് ഭർത്താവ്.മുഹമ്മദ്, മറിയുമ്മ, ആമിന, നഫീസ, ഫാത്തിമ ഖദീജ എന്നിവർ മക്കളാണ്.ഊര്‍ജസ്വലയായ അക്ഷര സ്‌നേഹിക്ക് പ്രണാമം🙏

അവതരണം: അജി സുരേന്ദ്രൻ✍

 

RELATED ARTICLES

3 COMMENTS

  1. ഓരോ മലയാളികൾ ഓർത്തിരിക്കുന്ന പേര് ചെലക്കാടൻ ആയിഷ…
    കേരളത്തിലെ സാക്ഷരത യജ്ഞം എന്ന വിപ്ലവത്തിൻറെ ഓർമ്മ ലോകം അറിയുന്നത് ആയിഷ യിലൂടെ
    അവരെക്കുറിച്ച് നന്നായി എഴുതി

  2. ചേലക്കാടൻ ആയിഷയെ കുറിച്ച് കൂടുതൽ അറിയാൻ വിവരണം നൽകിയതിന് Thanks

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ