Logo Below Image
Tuesday, March 18, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും (പംക്തി: 70) 'ആർട്ടിഫിഷ്യൽ ഇൻറലിജൻസും മനുഷ്യ ഭാവിയും' ✍ ജസിയഷാജഹാൻ.

കതിരും പതിരും (പംക്തി: 70) ‘ആർട്ടിഫിഷ്യൽ ഇൻറലിജൻസും മനുഷ്യ ഭാവിയും’ ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ.

ആർട്ടിഫിഷ്യൽ ഇൻറലിജൻസും മനുഷ്യ ഭാവിയും

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമ്മിത ബുദ്ധി മനുഷ്യൻെറ പ്രവചനങ്ങൾക്കും അതീതമായി വളർന്നുകൊണ്ടിരിക്കുന്നു.
ഇതൊരു നൂതന സാങ്കേതിക വിദ്യയാണെന്ന് നമുക്ക് തോന്നുമെങ്കിലും പിറകിലേക്ക് സഞ്ചരിച്ചു നമ്മൾ അതിനെക്കുറിച്ച് ആധികാരികമായി ഒന്നു ഗവേഷണം നടത്തുകയാണെങ്കിൽ ഭൂതകാലത്തിൽ ആഴത്തിൽ വേരുകൾ ഊന്നിയ ഒരു ചരിത്രം കണ്ടെത്താനാകും. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന ജോൺ മക്കാര്‍ത്തിയാണ്. 1956 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.

മനുഷ്യന്റെ ബുദ്ധിയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവൻ്റെ കഴിവും അനുകരിക്കാൻ കമ്പ്യൂട്ടറുകളെയും യന്ത്രങ്ങളെയും പ്രാപ്തമാക്കുന്ന ഈ സാങ്കേതികവിദ്യയുടെ ആദ്യകാൽവയ്പ് 1943 ൽ വാറൻ മക്കല്ലോക്കും വാർട്ടർ പിറ്റ്സും ചേർന്ന് കൊണ്ടുവന്ന കൃത്രിമ ന്യൂറോണുകളുടെ മാതൃകയിൽ നിന്നുമാണ്.

അവസരങ്ങളുടെ ലോകം തുറന്ന് എ ഐ മുന്നേറുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജ്ജം പകരുന്ന മറ്റെന്തിനേക്കാളും വിലമതിക്കുന്ന ഇന്ധനമായി ഇതിനെ വിശേഷിപ്പിക്കാം.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക യന്ത്ര സംവിധാനങ്ങളും എ ഐ യുടെ സാങ്കേതികത്വം ഉപയോഗിക്കുന്നുണ്ടെന്നുള്ള വസ്തുത ഇതിൻെറ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ എ ഐയുടെ കടന്നുവരവ് മനുഷ്യർക്ക് ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്ന വാതഗതികളും ഉയർന്നു വരുന്നുണ്ട്.

മനുഷ്യന്റെ ബുദ്ധി കമ്പ്യൂട്ടർ അൽഗോരിതത്തിന്റെ സഹായത്തോടെ യന്ത്രങ്ങളിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമം… അതാണ് ഈ സാങ്കേതികവിദ്യയെ മറ്റുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. സ്വയംഭരണ വാഹനങ്ങൾ, ജിപിഎസ് നിർദ്ദേശം, ജനറേറ്റീവ് എ ഐ ടൂളുകൾ ( ഓപ്പൺ എ ഐയുടെ ചാറ്റ് ജിപിടി) ഡിജിറ്റൽ അസിസ്റ്റൻറുകൾ എന്നിവയൊക്കെ നമ്മുടെ ജീവിതത്തിലും ദൈനംദിന
വാർത്തകളിലുമുള്ള എ ഐയുടെ ഏതാനും ഉദാഹരണങ്ങൾ മാത്രം!

അതിവേഗം ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും, മനുഷ്യ പുരോഗതി കൈവരിക്കാനും, നൂതന മാതൃകകൾ കണ്ടുപിടിച്ചു വികസിപ്പിച്ച് മാനവ ശേഷി എത്രയും കൂടുതൽ പ്രയോജനപ്പെടുത്താനും എ ഐ ഉപയോഗങ്ങൾ മികവ് കാട്ടുന്നു. ആരോഗ്യ മേഖലകൾ, ഓട്ടോമൊബൈൽ, റീട്ടെയിൽ തുടങ്ങി ബഹിരാകാശ ഗവേഷണങ്ങൾ വരെ നീണ്ടുനിൽക്കുന്ന സാധ്യതകൾ ഈ സാങ്കേതിക വിദ്യയ്ക്ക് ഉണ്ടെന്നുള്ളത് കൊണ്ട് തന്നെ രാജ്യത്തിൻെറ വികസനത്തിനും വർദ്ധിച്ചുവരുന്ന വ്യവസായ നിക്ഷേപത്തിനും ജോലി സാധ്യതകൾക്കും ഇത് വഴിയൊരുക്കുന്നു.

ഇനി എ ഐയുടെ മറ്റു ഗുണങ്ങളിലേക്കൊന്നു കടന്നു ചെന്നാലോ?..
ഇടവേളകളോ തടസ്സങ്ങളോ ഇല്ലാതെ, പ്രവർത്തന രഹിതമായ സമയമില്ലാതെ എ ഐ 24x 7 പ്രവർത്തിക്കുന്നു. ചെലവുകൾ ഇല്ലാതെ വളരെ സങ്കീർണ്ണമായ ജോലികൾ വരെ നിർവഹിക്കാൻ പ്രാപ്തമാക്കുന്നു. ഒരു ജോലി നിർവഹിക്കാൻ എടുക്കുന്ന സമയം കുറയ്ക്കുകയും മൾട്ടി ടാസ്കിങ് പ്രാപ്തമാക്കുകയും നിലവിലുള്ള വിഭവങ്ങൾക്കായുള്ള ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുന്നു. വളരെ വേഗത്തിൽ മികച്ച തീരുമാനങ്ങൾ എടുക്കാനും , തൻ്റെ വലിയ തോതിലുള്ള വിപണന സാധ്യതകളെ വ്യവസായങ്ങളിലാകമാനം വിന്യസിക്കാനും, ഭിന്നശേഷിയുള്ള മനുഷ്യരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും മികവ് കാട്ടുന്നു.

അടുത്തതായി ഈ സാങ്കേതിക വിദ്യയുടെ നേട്ടങ്ങളിലേക്ക് കൂടി ഒന്നെത്തി നോക്കിയാലോ?…

മെച്ചപ്പെട്ട കൃഷി, മെച്ചപ്പെടുത്തിയ സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ സേവന മികവ്, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, സാമ്പത്തിക വളർച്ച വർദ്ധനവ്, നൂതന ഗതാഗതം, മെച്ചപ്പെടുത്തിയ സൈബർ സുരക്ഷ, ശാസ്ത്രീയ കണ്ടുപിടിത്തം ഇവയെല്ലാം തന്നെ.

അങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അഭിവാജ്യ ഘടകമായി എ ഐ മാറിയിരിക്കുന്നു. പതിവ് ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നത് മുതൽ വ്യക്തിഗതമാക്കിയ ശുപാർശകൾ നൽകുന്നതുവരെ. വിവിധ വ്യവസായങ്ങളിലെ കാര്യക്ഷമത ,കൃത്യത, തീരുമാനമെടുക്കൽ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷൻ എ ഐ യിൽ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച എ ഐ നമ്മുടെ നിത്യജീവിതത്തിൽ നാം അറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ഒരു ശാസ്ത്ര ശാഖയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു രാജ്യം പൗരത്വം തന്നെ നൽകാൻ തക്കവിധത്തിൽ എ ഐ അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടുകൾ വളർന്നിരിക്കുന്നു.
സമീപഭാവിയെ ഈ റോബോട്ടുകൾ കയ്യടക്കാതിരിക്കില്ല. വരും തലമുറയുടെ വാർദ്ധക്യകാല കൂട്ടുകാർ ഈ റോബോട്ടുകൾ അല്ല എന്നാരുകണ്ടു !?. അതുകൊണ്ട് തന്നെ ഈ വളർച്ച നമുക്കൊരു തിരിച്ചടിയായി പരിണമിക്കില്ല എന്ന പ്രത്യാശയോടെ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ “എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിൻ്റെ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെ കൂടി ഈയവസരത്തിൽ ഓർമ്മപ്പെടുത്തി കൊണ്ട് എന്റെ ഈ ചെറിയ എഴുത്ത് ചുരുക്കുന്നു.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം നന്ദി, സ്നേഹം.

ജസിയഷാജഹാൻ ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments