പാരിതിലേറ്റം പ്രസിദ്ധമാകും
ഭാരതമാണെനിക്കേറെ പ്രിയം
ഭാഷയനേകമങ്ങോതിടുന്നോർ
ഭദ്രമായങ്ങു കഴിഞ്ഞിടുന്നു.
വേഷഭൂഷാദികളേറെയുണ്ടേ
വേർതിരിവില്ലാതൊരുമയോടെ
സോദരരായിക്കഴിഞ്ഞീടുമീ
ഭാരത ഭൂവിലിതെന്നുമെന്നും.
ജാതി മത ഭേദമേതുമില്ല
ജന്മമീമണ്ണിൽ പിറന്ന പുണ്യം
ധീരരനേകം പിറന്ന നാട്
വീരാംഗനകൾ തൻ ജന്മനാട്.
പോരിനാൽ നേടിയ
സ്വാതന്ത്ര്യമിന്നും
പാലിച്ചു
പോന്നിടുന്നിതെന്നുമെന്നും
ഏറെയഭിമാനമോടെയെന്നും
ഓതുന്നു ഭാരതീയനെന്നു
ഞാനും.