Saturday, December 28, 2024
Homeഅമേരിക്കകൺസേർവേറ്റിവ് നിലപാട് സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ സമ്മേളനം ഒക്ടോബർ 25 ന് (ഇന്ന്) ഫിലഡൽഫിയയിൽ

കൺസേർവേറ്റിവ് നിലപാട് സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ സമ്മേളനം ഒക്ടോബർ 25 ന് (ഇന്ന്) ഫിലഡൽഫിയയിൽ

ബിമൽ ജോൺ

ഫിലഡൽഫിയ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെയും കോൺഗ്രസ്, സെനറ്റ് ഇലക്ഷനുകളുടെയും ഭാഗമായി പെൻസിൽവാനിയ സംസ്ഥാനത്തെ കൺസേർവേറ്റിവ് നിലപാട് സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ സമ്മേളനം ഒക്ടോബർ 25 നു ഫിലഡൽഫിയയിൽ ചേരുന്നു.

വൈകിട്ട് ഏഴിന് മയൂര റെസ്റോറന്റിലാണ് (9321 -23 Krewstown Road) പരിപാടി നടക്കുക. റിപ്പബ്ലിക്കൻ പാർട്ടി നേതാവും ട്രംപ് ക്യാമ്പയിൻ കോർഡിനേറ്ററുമായ മറിയ മില്ലർ , യു എസ് കോൺഗ്രസ് സ്ഥാനാർഥി ആരോൺ ബഷിർ , റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് ഉപദേശകൻ സ്റ്റാൻലി ജോർജ് , ക്യാമ്പയിൻ ചെയർമാൻ മൈക്ക് ബർഗൻ തുടങ്ങിയവർ പ്രസംഗിക്കും.

ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളും പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. ഡിന്നർ പാർട്ടി ചടങ്ങിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: റജി വാക്കെപ്പടിക്കൽ (215 -552 -6668)

ബിമൽ ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments