വായനക്കാർക്ക് ഏറെ ഇഷ്ട്ടപ്പെട്ട നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” ഉടൻ കന്നഡയിലും തമിഴിലും പുറത്തിറങ്ങുന്നു. ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രേംരാജ് കെ കെ യുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. ഈ നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് When shehnayi sounds ” എന്നപേരിൽ പ്രേംരാജ് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ കന്നഡ പതിപ്പിന്റെ പേര് “ഷെഹ്നായി മൊലഗുവാക” എന്നായിരിക്കും. കന്നഡയിലേക്ക് വിവർത്തനം ചെയ്ത കെ പ്രഭാകരൻ ഷിമോഗ സ്വദേശിയാണ്. നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിൽ നിന്നും കന്നഡയിലേക്ക് ഇദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തിലും കന്നഡ സാഹിത്യത്തിലും ഒരേപോലെ താല്പര്യമുള്ള ഇദ്ദേഹം കർണ്ണാടക വൈദ്യുതി വകുപ്പിൽ നിന്നും വിരമിച്ച ശേഷം മുഴുവൻ സമയവും സാഹിത്യത്തിനുവേണ്ടി ചിലവഴിക്കവേയാണ് “ഷെയ്‌നായി മുഴങ്ങുമ്പോൾ ” എന്ന നോവൽ കൈയിൽ കിട്ടിയതും തുടർന്ന് ഇതിന്റെ വിവർത്തനം ചെയ്യാൻ മുന്നോട്ട് വന്നതും.
എന്നപേരിൽ ഇതിന്റെ തമിഴ് പരിഭാഷ നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ തമിഴ് പതിപ്പ് എന്ന് പ്രകാശനം നടക്കും കൃത്യമായി പറയാറായിട്ടില്ല എന്നാണ് പ്രേംരാജ് കെ കെ പറയുന്നത്.
മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ആരെങ്കിലും ചെയ്യാനായി മുന്നോട്ട് വന്നാൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.