Thursday, October 3, 2024
Homeഅമേരിക്കയു.എ.ഇ.യിലെ അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ്...

യു.എ.ഇ.യിലെ അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ 339- മത് ദു:ഖ്റോനൊ പെരുന്നാൾ ഒക്ടോബർ 4, 5 (വെള്ളി ശനി)

നൈനാൻ വാകത്താനം, യു.എ.ഇ

കോതമംഗലം മാർത്തോമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ 339- മത് ഓർമ്മ പെരുന്നാൾ പരിശുദ്ധൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ അലൈൻ സെൻറ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലിൽ ഒക്ടോബർ 4,5 തീയതികളിൽ ( ഇന്നും നാളെയും ) നടത്തപ്പെടുന്നു.

രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം സന്ധ്യാ പ്രാർത്ഥനക്കും മധ്യസ്ഥ പ്രാർത്ഥനക്കും ശേഷം വികാരി ഫാദർ. സിബി ബേബിയുടെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തപ്പെട്ടു.

ഇന്ന് (വെള്ളി) വൈകുന്നേരം 6 മണിക്ക് തീർത്ഥയാത്രയും ഏഴിന് സന്ധ്യാ പ്രാർത്ഥനയും 7.30ന് പ്രസംഗം, പ്രദക്ഷിണം, ആശിർവാദം, നേർച്ച എന്നിവയും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ പ്രാർത്ഥനയും 7.30ന് ഫാദർ. ജെറീഷ് കെ ഏലിയാസ് , ഫാദർ. എൽദോസ് കാവാട്ട് , ഫാദർ. സിബി ബേബി എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ പ്രദക്ഷിണം, ആശിർവാദം, പെരുന്നാൾ കൊടി ഇറക്കൽ, നേർച്ചസദ്യ എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കുന്നതുമാണ്.

വാർത്ത: നൈനാൻ വാകത്താനം, യു.എ.ഇ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments