Saturday, October 5, 2024
Homeഅമേരിക്കലാന്റ് ചെയ്യുന്ന സൂപ്പര്‍ ഹെവി ബൂസ്റ്ററിനെ പിടിക്കാന്‍ സ്‌പേസ് എക്‌സിന്റെ  'ചോപ്പ് സ്റ്റിക്കുകള്‍'.

ലാന്റ് ചെയ്യുന്ന സൂപ്പര്‍ ഹെവി ബൂസ്റ്ററിനെ പിടിക്കാന്‍ സ്‌പേസ് എക്‌സിന്റെ  ‘ചോപ്പ് സ്റ്റിക്കുകള്‍’.

റോക്കറ്റ് സാങ്കേതികവിദ്യയില്‍ അതിവേഗം ബഹുദൂരം മുന്നേറ്റമുണ്ടാക്കിയ സ്വകാര്യ കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ബഹിരാകാശ വിക്ഷേപണങ്ങളില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പ്രധാന പങ്കാളിയാണ് സ്‌പേസ് എക്‌സ്. വിക്ഷേപണ വാഹനങ്ങളിലെ റോക്കറ്റ് ബൂസ്റ്ററുകള്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങുന്ന ഫാല്‍ക്കണ്‍ റോക്കറ്റുകള്‍ ലോകത്തെ ആകമാനം അമ്പരപ്പിച്ചതാണ്.

ഇപ്പോഴിതാ വിക്ഷേപണ ശേഷം താഴേക്കിറങ്ങുന്ന റോക്കറ്റ് ബൂസ്റ്ററിനെ ‘പിടിക്കാന്‍’ വേണ്ടിയുള്ള യന്ത്രക്കൈകള്‍ നിര്‍മിക്കുന്ന ജോലിയിലാണ് സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും ശക്തമായതും ഏറ്റവും വലിപ്പമുള്ളതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പർ ഹെവി ബൂസ്റ്ററുകളെ സുരക്ഷിതമായി പിടിച്ചിറക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് കമ്പനി പരീക്ഷിക്കുന്നത്. ലോഞ്ച് ടവറുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഈ യന്ത്രക്കൈകളെ ‘ചോപ്പ് സ്റ്റിക്കുകള്‍’ എന്നാണ് സ്‌പേസ് എക്‌സ് വിശേഷിപ്പിക്കുന്നത്.

ടെക്‌സാസിലെ സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ സ്ഥാപിച്ച ഈ ചോപ്പ് സ്റ്റിക്ക് സംവിധാനം പരീക്ഷിക്കുന്നതിന്റെ ഒരു വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. യഥാര്‍ത്ഥ വിക്ഷേപണ സമയത്ത് ഈ സംവിധാനം ഫലപ്രദമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ നാലാം പരീക്ഷണ ദൗത്യം വന്‍ വിജയമായതിന് പിന്നാലെയാണ് കമ്പനി ഈ പുതിയ സംവിധാനം പരീക്ഷിക്കുന്നത്. നാലാം ദൗത്യത്തില്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ച സൂപ്പര്‍ ഹെവി ബൂസ്റ്ററും സ്റ്റാര്‍ഷിപ്പ് അപ്പര്‍ സ്റ്റേജും സമുദ്രത്തില്‍ വന്നിറങ്ങിയിരുന്നു.
അടുത്തതവണ ഈ യന്ത്രക്കൈകള്‍ ഉപയോഗിച്ച് തിരിച്ചിറങ്ങുന്ന റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചുവെക്കുന്ന സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നാണ് സ്‌പേസ് എക്‌സിന്റെ
സോഷ്യല്‍ മീഡിയാ പോസ്റ്റ് നല്‍കുന്ന സൂചന.

“സ്റ്റാര്‍ബേസില്‍ രണ്ടാമതൊരു വിക്ഷേപണ ടവര്‍ കൂടി കമ്പനി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിക്ഷേപണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഇത് സൗകര്യമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments