Friday, October 18, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (34) എസ്. എ ഡാംഗേ (1899-1991)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (34) എസ്. എ ഡാംഗേ (1899-1991)

മിനി സജി കോഴിക്കോട്

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് എസ് എ
ഡാംഗേ. വിദ്യാർത്ഥി ആയിരിക്കുമ്പോൾ കോൺഗ്രസിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തിയത് .

ബോംബെ ടെക്സ്റ്റൈൽ, റെയിൽവേ തൊഴിലാളികളുടെ ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുകയും അവർക്കുവേണ്ടി ലേബർ കിസാൻ പാർട്ടി ഉണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്തു. 1927 -ൽ അദ്ദേഹം അഖിലേന്ത്യ യൂണിയൻ കോൺഗ്രസിന്റെ സെക്രട്ടറിയായി .1924-ലെ കാൺപൂർ ഗൂഢാലോചന കേസിലും 1929 -ലെ മീററ്റ് ഗൂഢാലോചന കേസിലും അദ്ദേഹം തടവിലാക്കപ്പെട്ടു .

1957 ‘ൽ പാർലമെൻറ് അംഗമായ ഡാംഗേ 1962 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ചെയർമാനായി.. പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ ൽ ഉറച്ചുനിന്നു. നയപരമായ പ്രശ്നങ്ങളെ തുടർന്ന് സി പി ഐ വീണ്ടും പിളർന്നപ്പോൾ 1979-ൽ ഡാംഗേ പാർട്ടി ചെയർമാൻ സ്ഥാനം രാജിവച്ചു .1981-ൽ ഡാംഗേ സിപി ഐ ൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി. അതോടെ അര നൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അവസാനിച്ചു.

കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് മുപ്പതു കൊല്ലക്കാലം ഡാംഗെ അഭിപ്രായപ്പെട്ടു. എന്നാൽ ഇ. എം എസ്സിനെപോലുള്ള തീവ്രവാദികൾ കോൺഗ്രസുമായി ബന്ധം വേണ്ടെന്ന് വാദിച്ചു. ഇതാണ് സി പി ഐ യെ പിളർപ്പിൽ എത്തിച്ചതിന് മുഖ്യകാരണം. കോൺഗ്രസുമായുള്ള ബന്ധത്തിലൂടെ ഗവർമെന്റ് നയങ്ങളെ സ്വാധീനിക്കാൻ കഴിയും എന്നായിരുന്നു. ഡാഗെയുടെ നിഗമനം. ബാങ്ക് ദേശവൽക്കരണം പ്രൈവിപ്പഴ്സ് എടുത്തു കളയൽ മുതലായക്ക് ഇന്ദിരാഗാന്ധി തുനിഞ്ഞത് സിപിഐയുടെ സ്വാധീനമായിരുന്നു എന്ന ഡാംഗെ യുടെ നിഗമനം ശരിയായിരുന്നുഎന്ന് തെളിയിക്കുന്നു.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments