Sunday, November 24, 2024
Homeഅമേരിക്കലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് പിരിച്ചുവിട്ടു, സ്‌പേസ് എക്‌സിനെതിരെ മുന്‍ ജീവനക്കാർ.

ലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് പിരിച്ചുവിട്ടു, സ്‌പേസ് എക്‌സിനെതിരെ മുന്‍ ജീവനക്കാർ.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി ഇലോണ്‍ മസ്‌കിനുമെതിരെ കേസ്. 2022-ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരാണ് മസ്‌കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ വനിതകളും മറ്റുള്ളവര്‍ പുരുഷന്മാരുമാണ്.

ഇലോണ്‍ മസ്‌കിനെതിരെ വിവിധ ആരോപണങ്ങളുമായി കമ്പനിയ്ക്കുള്ളില്‍ ഒരു കത്ത് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് തങ്ങളെ മസ്‌ക് പിരിച്ചുവിട്ടതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.

മസ്‌കിന്റെ പെരുമാറ്റം സ്‌പേസ് എക്‌സില്‍ സെക്‌സിസ്റ്റ് സംസ്‌കാരം വളര്‍ത്തിയെടുത്തുവെന്നും വനിതാ എഞ്ചിനീയര്‍മാര്‍ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ക്കും വിധേയരായെന്നും തൊഴിലിടത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ അവഗണിക്കപ്പെട്ടുവെന്നും ജീവനക്കാര്‍ പരാതിയില്‍ ആരോപിക്കുന്നു. ഇത് മാനസികമായി പ്രതികൂലമായ സാഹചര്യമാണ് തൊഴിലിടത്തിലുണ്ടാക്കിയതെന്നും ജീവനക്കാര്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം കമ്പനി നയങ്ങള്‍ ലഘിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നും 2022 ലെ കത്ത് പ്രശ്‌നങ്ങള്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സ്‌പേസ് എക്‌സ് പറയുന്നു.

സ്‌പേസ് എക്‌സില്‍ ഉത്തരവാദിത്വമുള്ള നേതൃത്വം വരുന്നതിനും തൊഴിലിടത്തെ നയങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതിനും വേണ്ടിയാണ് പരാതി നല്‍കിയതെന്ന് പരാതിക്കാരികളില്‍ ഒരാള്‍ പറഞ്ഞു. ഇത് സഹപ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട തൊഴിലിടത്തിനായി പോരാടാനും ശക്തരായിരിക്കാനും
പ്രോത്സാഹനം നല്‍കുമെന്നും അവര്‍ പറഞ്ഞു..

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കായി വാദിക്കുന്നതിനുള്ള യുഎസ് തൊഴില്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് എട്ട് എഞ്ചിനീയര്‍മാര്‍ നല്‍കിയ പരാതി ഇതിനകം യുഎസ് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന്റെ പക്കലുണ്ട്. അതേസമയം ലേബര്‍ ബോര്‍ഡിന്റെ നടപടികള്‍ യുഎസ് ഭരണഘടനയുടെ ലംഘനമാണെന്ന് അവകാശപ്പെട്ട് സ്‌പേസ് എക്‌സും ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പ്രതികാര നടപടി, അനധികൃത പിരിച്ചുവിടല്‍ എന്നിവ തടയുന്ന കാലിഫോര്‍ണിയന്‍ നിയമം ലഘിച്ചുവെന്നാരോപിച്ചുകൊണ്ടാണ് ബുധനാഴ്ച നാല് പേര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ലൈംഗികാതിക്രമവും വിചേനവും കമ്പനിക്കെതിരെ ആരോപിച്ചിട്ടുണ്ട്. നഷ്ടപരിഹാരവും സ്‌പേസ് എക്‌സ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments