Thursday, September 19, 2024
Homeകേരളംകോട്ടയത്ത്‌ സമുദായ വോട്ടുകൾ ഇടതിനെ തുണച്ചില്ല, ജയം ഫ്രാൻസിസ് ജോർജ്; നേടി

കോട്ടയത്ത്‌ സമുദായ വോട്ടുകൾ ഇടതിനെ തുണച്ചില്ല, ജയം ഫ്രാൻസിസ് ജോർജ്; നേടി

കോട്ടയം,–കേരളാ കോണ്‍ഗ്രസ് പാർട്ടികള്‍ 44 വർഷത്തിന് ശേഷംനേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജോസഫ് ഗ്രൂപ്പിന് വിജയം. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയമാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് 362348 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന് 274884 വോട്ടുകളാണ് നേടാനായത്. 87464 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഫ്രാൻസിസ് ജോർജിൻ്റെ വിജയം. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 163605 വോട്ടുകൾ നേടി മൂന്നം സ്ഥാനത്തായി.

‘ഞാൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടില്ല’; അത്രയും ആവേശം വേണ്ടെന്ന് ഫ്രാൻസിസ് ജോർജ്

പാർട്ടി

സ്ഥാനാർഥി

വോട്ട് നില

യുഡിഎഫ്

ഫ്രാൻസിസ് ജോർജ്

3,62348

എൽഡിഎഫ്

തോമസ് ചാഴികാടൻ

2,74884

എൻഡിഎ

തുഷാർ വെള്ളാപ്പള്ളി

1,63605

കോണ്‍ഗ്രസിന് നിർണായക സ്വാധീനമുള്ള കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തതോടെ യുഡിഎഫ് വിജയം അനായാസമാക്കുകയായിരുന്നു. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും യുഡിഎഫിനുള്ള സ്വാധീനമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് അനുകൂലമായ ഒരു ഘടകം. കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ യുഡിഎഫിന്‍റെയും ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്‍റെയും കൈവശമുള്ള നിയമസഭാ മണ്ഡലങ്ങള്‍.

ക്രിസ്ത്യൻ, നായർ, ഈഴവ വോട്ടുകള്‍ നിർണായകമായ മണ്ഡലത്തില്‍ സമുദായ വോട്ടുകളും യുഡിഎഫിന് അനുകൂലമായി. സിറ്റിങ് എംപിയും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർഥിയുമായ തോമസ് ചാഴിക്കാടന്‍റെ വ്യക്തിപ്രഭാവം രാഷ്ട്രീയ പോരില്‍ ഇക്കുറി ഗുണം ചെയ്തില്ല. പിണറായി സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ ചേരിതിരിവുകളും ജനവിധിയില്‍ പ്രതിഫലിച്ചു. കോട്ടയത്തെ രാഷ്ട്രീയ അതികായരായ ഉമ്മൻ ചാണ്ടിയും കെഎം മാണിയും ഇല്ലാത്ത ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത നിലനില്‍ക്കുമ്പോഴാണ് കേരളാ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയത്.

കെഎം മാണിയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫുമായി ചേർന്നു. ഈ നീക്കം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് നേട്ടം നല്‍കുകയും ചെയ്തു. എന്നാല്‍, മുന്നണിവിട്ട കേരളാ കോണ്‍ഗ്രസിന്‍റെ പ്രതിനിധിക്ക് ഇത്തവണ ലോക്സഭാ കാണാനായില്ല.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കാര്യമായ മുന്നേറ്റം നടത്താൻ എൻഡിഎ സ്ഥാനാർഥിയും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്ക് സാധിക്കുമെന്ന എൻഡിഎ പ്രതീക്ഷ വിഫലമായി. 2019ല്‍ എൻഡിഎ സ്ഥാനാർഥിയായിരുന്ന പിസി തോമസ് നേടിയ 1,54,658 വോട്ടിൽ വലിയ മാറ്റം വരുത്താൻ അദ്ദേഹത്തിനായില്ല. 8960 വോട്ടുകൾ മാത്രമാണ് കൂടുതൽ നേടാനായത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments