Thursday, January 2, 2025
Homeകേരളംടൈപ്പ് വണ്‍പ്രമേഹം ബാധിച്ച പതിനേഴ് കാരി മരിച്ചു.

ടൈപ്പ് വണ്‍പ്രമേഹം ബാധിച്ച പതിനേഴ് കാരി മരിച്ചു.

കോഴിക്കോട് :നാദാപുരത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗിയായപതിനേഴ്കാരിമരിച്ചു.കുട്ടിക്ക്ഇന്‍സുലിന്‍ലഭിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്ന കാര്യം ആരോഗ്യവകുപ്പ്പരിശോധിക്കുന്നു.

എരത്ത്മുഹമ്മദ്അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് അവിടെനിന്ന്കോഴിക്കോട്മെഡിക്കല്‍കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

കുട്ടികളിലുംകൗമാരകാരിലുംകാണുന്നപ്രമേഹമാണ് ടൈപ്പ് 1 പ്രമേഹം . രക്തത്തില്‍ഗ്ലൂക്കോസിന്റെഅളവ്ക്രമാതീതമായികൂടുകയുംശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. ടൈപ്പ് വണ്‍, ടൈപ്പ് ടൂ, ഗര്‍ഭകാല പ്രമേഹം എന്നിങ്ങനെമൂന്ന്തരത്തിലുളള പ്രമേഹമുണ്ട്.

ആഗ്‌നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ഉല്പാദിപിക്കപെടുന്ന കോശങ്ങള്‍ ചില കാരണങ്ങളാല്‍നശിക്കപെടുകയും തത്ഫലമായി ഇത്തരകാരില്‍ഇന്‍സുലിന്‍ഉല്പാദനംനടക്കാതിരിക്കുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ ദിവസവും ഇന്‍സുലിന്‍ കുത്തി വെപ്പുകള്‍ എടുക്കാതെ ഇവര്‍ക്ക് ജീവന്‍നിലനിര്‍ത്താനാവില്ല. ഒരു വയസ്സു മുതല്‍ കാമാരപ്രായംഅവസാനിക്കുന്നതിനു മുന്‍പാണ് ടൈപ്പ് വണ്‍ പ്രമേഹം സാധാരണപിടിപെടുന്നത്. മൊത്തം പ്രമേഹ രോഗികളില്‍ ഏകദേശം 5 ശതമാനം ടൈപ്പ് വണ്‍ പ്രമേഹബാധിതരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments