Sunday, January 5, 2025
Homeകേരളംഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി പരിഗണിക്കണം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി പരിഗണിക്കണം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കടുത്ത ചൂട് കാർഷിക,ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകൾ കരിഞ്ഞുപോകുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയിൽ ഉത്പാദനത്തിൽ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയിൽനിന്നു കരകയറാൻ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തിലാദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ കേരളവും ഉൾപ്പെട്ടിരിക്കുന്നു. വേനൽച്ചൂടിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് മരണമടഞ്ഞത്.

ഉഷ്ണതരംഗത്തെ പ്രകൃതിദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ കത്തിൽ പറയുന്നു. ദിവസവേതനത്തിന് ജോലിചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേരും ബുദ്ധിമുട്ടിലാണ്. അഥിതി തൊഴിലാളികൾ ഉൾപ്പെടെ നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ പൊള്ളുന്ന വെയിലിൽ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയിൽ ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തുകയും ആവശ്യമുള്ളവർക്ക് സർക്കാർ സഹായം എത്തിക്കുകയും വേണം.

കടുത്ത ചൂട് കാർഷിക,ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകൾ കരിഞ്ഞുപോകുകയും ഉത്പാദനം കുറയുകയും ചെയ്തതോടെ കർഷകർ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയിൽ ഉദ്പാദനത്തിൽ 25 – 50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയിൽനിന്നു കരകയറാൻ കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തു കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments