അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അധ്യാപികമാര്‍ ഷാളോടു കൂടിയ ചുരിദാര്‍ അല്ലെങ്കില്‍ സാരി ധരിക്കണം. ജീന്‍സ് ടീഷര്‍ട്ട്, മറ്റ് ഫാന്‍സി വസ്ത്രങ്ങള്‍ അനുവദനീയമല്ല. പുരുഷ അധ്യാപകര്‍ക്ക് ടക്ക് ഇന്‍ ചെയത ഷര്‍ട്ടും പാന്റുമാണ് ധരിക്കേണ്ടത്.
പുതിയ സര്‍ക്കുലര്‍ വെള്ളിയാഴ്ച്ച പുറത്ത് വിടും.അധ്യാപകര്‍ മാന്യതയുമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വരണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാലയങ്ങള്‍ക്കും സ്വകാര്യ വിദ്യാലയങ്ങൾക്കും ബാധകമായ ഒൻപതു മാര്‍ഗരേഖകളാണ് നല്‍കിയിട്ടുള്ളത്.
വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ടെന്നും. പൊതുവിടങ്ങളിലും സ്‌കൂളിലും ഇതില്‍ നിന്ന് വ്യതിചലിക്കാറില്ലെന്നും അധ്യാപകർ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് അധ്യാപകരുടെ വസ്ത്രധാരണത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ അവകാശമാണെന്നും അധ്യാപകർ അഭിപ്രായപ്പെടുന്നു.